
കോഴിക്കോട്: റോട്ടറി കാലിക്കറ്റ് സൺറൈസിന്റെ നേതൃത്വത്തിൽ റോട്ടറി ഇൻ്റർനാഷണലിൻ്റെ ദേശീയ പുരസ്‌കാരമായ നാഷണൽ റോട്ടറി ചാമ്പ്യൻ അവാർഡ് കരസ്ഥമാക്കിയ പ്രമുഖ ബിസിനസ് സംരഭകനും ജീവകാരുണ്യ പ്രവർത്തകനുമായ റോട്ടറി അസി. ഗവർണർ ഇബ്രാഹിം പാലശ്ശേരിയെ മേയർ ഒ സദാശിവൻ പൊന്നാട അണിയിച്ച് ആദരിച്ചു. കോസ്മോ പൊളിറ്റൻ ക്ലബിൽ നടത്തിയ"ഹൃദയപൂർവ്വം " ചടങ്ങ് മേയർ ഉദ്ഘാടനം ചെയ്തു. നഗര വികസനത്തിൽ റോട്ടറി ക്ലബ് ഭാരാവാഹികളുടെ പങ്ക് ഉറപ്പ് വരുത്തുമെന്നും ഇതിനായി യോഗം ചേരുമെന്നും മേയർ പറഞ്ഞു. കെ ജയന്ത് എം എൽ എ മുഖ്യാതിഥിയായി. ഇബ്രാഹിം പാലശ്ശേരിയ്ക്ക് എം എൽ എ മൊമെൻ്റോ സമ്മാനിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എം. വി മോഹൻദാസ് മേനോൻ അധ്യക്ഷത വഹിച്ചു.
അവാർഡ് ജേതാവിനെ മുസ്തഫ കൊമ്മേരി പരിചയപ്പെടുത്തി. സൺറൈസ് പ്രസിഡന്റ് ആർക്കിടെക്റ്റ് അനീഷ് നായർ, സെക്രട്ടറി കെ വി രാകേഷ് , റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇലക്റ്റ് ദീപക് നായർ , മുൻ ഡിസ്ട്രിക്ട് ഗിവർണർമാരായ ഡോ. രാജേഷ് സുഭാഷ് , ഡോ. സേതു ശിവശങ്കർ , അസി. ഗവർണർ സന്നാഫ് പാലക്കണ്ടി, ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോർഡിനേറ്റർമാരായ സി വി ധനേഷ് , സജിത്ത് ഞാലൂർ, ഐ സി എ ഐ കാലിക്കറ്റ് ബ്രാഞ്ച് ചെയർ പേഴ്സൺ എം അത്ഭുത ജ്യോതി , കാലിക്കറ്റ് ബി എൻ ഐ ഏരിയ ഡയറക്ടർ രാജീവ് പദ്മനാഭൻ, ജി എം ഐ സെക്രട്ടറി കെ പി നൗഫൽ എന്നിവർ പ്രസംഗിച്ചു.