Image

ബംഗാളികളുടെ ഭക്ഷണരീതിയിൽ ആർക്കും തീരുമാനമെടുക്കാനാകില്ലെന്ന് ബിജെപി ; ക്ഷേത്രത്തിൽ മീൻ കഴിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

Published on 11 September, 2026
ബംഗാളികളുടെ ഭക്ഷണരീതിയിൽ ആർക്കും തീരുമാനമെടുക്കാനാകില്ലെന്ന് ബിജെപി ; ക്ഷേത്രത്തിൽ മീൻ കഴിച്ച്  മുഖ്യമന്ത്രി സുവേന്ദു അധികാരി

കോൽക്കത്ത: ഹിന്ദു മതവിശ്വാസികളുടെ ആരാധനാലയങ്ങളായ ക്ഷേത്രങ്ങളിൽ പൊതുവെ മാംസാഹാരം നിഷിദ്ധമാണ്. എന്നാൽ പശ്ചിമ ബംഗാളിൽ ഭക്ഷണരീതിയെ ചൊല്ലിയുള്ള വിവാദത്തിനിടെ കാളിഘട്ട് ക്ഷേത്രത്തിലെത്തി മത്സ്യ വിഭവം കഴിച്ചിരിക്കുകയാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി. കൗശികി അമാവാസിയോടനുബന്ധിച്ചാണ് സുവേന്ദു അധികാരി കോൽക്കത്തയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കാളിഘട്ട് ക്ഷേത്രത്തിലെത്തിയത്. മീൻതല, വറുത്ത മീൻ, ബസന്തി പുലാവ് എന്നിവയാണ് അദ്ദേഹം കഴിച്ചത്.

ബംഗാളിലെ കാളിഘട്ട് ഉൾപ്പെടെയുള്ള ചില ക്ഷേത്രങ്ങളിൽ ദേവിക്ക് മീനും ആടിന്‍റെ മാംസവും നിവേദിക്കുന്ന പാരമ്പര്യമുണ്ട്. നിവേദിച്ച ഭക്ഷണം പിന്നീട് ഭക്തർ പ്രസാദമായി കഴിക്കുകയും ചെയ്യും. 

എന്നാൽ ദുർഗാപൂജ കാലത്ത് ബംഗാളികൾ മാംസാഹാരം ഒഴിവാക്കണമെന്ന ബാഗേശ്വർ ധാം മേധാവി ധീരേന്ദ്ര ശാസ്ത്രിയുടെ (ബാഗേശ്വർ ബാബ) ആഹ്വാനമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ദുർഗാപൂജ സമയത്ത് മാംസാഹാരം കഴിക്കുന്ന ബംഗാളി ഹിന്ദുക്കളെ അദ്ദേഹം കപടവിശ്വാസികൾ എന്ന് വിശേഷിപ്പിച്ചിരുന്നു. ദുർഗാപൂജക്കാലത്ത് പശ്ചിമ ബംഗാളിലെ മാംസ, മദ്യശാലകൾ അടച്ചിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ബിജെപിയുടെ ബംഗാൾ ഘടകം രംഗത്തെത്തി. ബംഗാളികളുടെ ഭക്ഷണരീതിയിൽ ആർക്കും തീരുമാനമെടുക്കാനാകില്ലെന്ന് ബിജെപി വ്യക്തമാക്കി. ബംഗാളികൾ മീനും മാംസവും കഴിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ പറഞ്ഞു. സ്വാമി വിവേകാനന്ദൻ ബംഗാളികൾ മീനും മാംസവും കഴിക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ധീരേന്ദ്ര ശാസ്ത്രിയുടെ ഭക്ഷണവുമായി ബന്ധപ്പെട്ട അഭിപ്രായം അദ്ദേഹത്തിന്‍റെ വ്യക്തിപരമാണെന്നും അത് അംഗീകരിക്കണമോ വേണ്ടയോ എന്നത് ജനങ്ങളുടെ തീരുമാനമാണെന്നും സുവേന്ദു അധികാരി പ്രതികരിച്ചു. “ഞാൻ സനാതന ഹിന്ദുവാണ്. മഹാഷ്ടമിയിൽ ദുർഗാദേവിയെ ആരാധിക്കുമ്പോൾ സാത്വിക ഭക്ഷണമാണ് കഴിക്കുന്നത്. അതേസമയം, കാളിക്ക് നിവേദിക്കുന്ന ആട്ടിറച്ചി പോലുള്ള മാംസാഹാരവും കഴിക്കാറുണ്ട്. ക്ഷേത്രത്തിൽ മീൻതല, വറുത്ത മീൻ, ബസന്തി പുലാവ് എന്നിവ ഉണ്ടായിരുന്നു. ഞാൻ അത് കഴിച്ചു”- സുവേന്ദു അധികാരി പറഞ്ഞു.

Join WhatsApp News
Sunil 2026-09-11 15:54:21
Chief Minister Adhikari, why these BJP makes it a big issue when you ate some fried fish and fish head inside the temple ? Let them learn what our Jehovah eats in our temple. Jehovah eats fish, birds, lamb and beef. He also eats flesh of young boys and virgin girls. He wants alcoholic beverage everyday in our temple. Tell these to your BJP bosses.
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-11 17:12:27
💥🔥യഹോവ ഒരു bbq കൊതിയനും, പുരുഷന്റെ ദംശനം ഏശാത്ത VA _ ജെയ്‌നാ കൊതിയനും ആയിരുന്നു. പച്ചക്കറി കണ്ണും വെട്ടത്ത് കണ്ടാൽ ശപിക്കുമായിരുന്നു. നെടുകെ പിളർത്തിയ പ്രാവിന്റെ ശരീരം, കത്തുന്ന കനലിൽ ചുടുമ്പോളുള്ള ആ തീഷ്ണ ഗന്ധവും അദ്ദേഹം അന്ന് ആസ്വദിച്ചിരുന്നു. പക്ഷേ ഇന്നത്തെ യഹോവ extra ഡീസന്റ് ആണ് . ആർക്കും കുറ്റം പറയാൻ പറ്റില്ല. കാരണം ജനാധിപത്യ ഭരണഘടനകൾ എല്ലായിടത്തും നിലവിൽ വന്നു. ഗത്യന്തരമില്ലാതെ യഹോവയ്ക്ക് അത് follow ചെയ്യേണ്ടി വരുന്നു. പ്രപഞ്ചം മുഴുവനും ഒറ്റ വാക്കിൽ ഉണ്ടാക്കിയ യാഹ് വെ -യുടെ ഒരു ഗതികേട്. ശ്രീ. മാത്തുള്ള ഇതുവല്ലതും കേൾക്കുന്നുണ്ടോ, അതോ 'കമ്പിളിപ്പുതപ്പ് ' ആണോ??? Rejice✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക