Image

ഇറാൻ തുണയ്ക്കുന്ന ഹൂത്തികൾ ചെങ്കടലിന്റെ തീരം പിടിച്ചു, സൗദി കപ്പലുകൾക്കു വിലക്ക് (പിപിഎം)

Published on 11 September, 2026
ഇറാൻ തുണയ്ക്കുന്ന ഹൂത്തികൾ ചെങ്കടലിന്റെ തീരം  പിടിച്ചു, സൗദി കപ്പലുകൾക്കു വിലക്ക്   (പിപിഎം)

യെമെനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിപ്ലവ സേന ചെങ്കടലിന്റെ തീരം നിയന്ത്രണത്തിലാക്കിയെന്നു റിപ്പോർട്ട്. അവരെ തുരത്താൻ സൗദി അറേബ്യ പരിശീലിപ്പിച്ച പോരാളികൾ പലായനം ചെയ്‌തെന്നാണ് അറബ് മാധ്യമങ്ങൾ പറയുന്നത്.

ഇതോടെ ചെങ്കടലിലെ സുപ്രധാനമായ ബാബ് അൽ മന്ദപ് കടലിടുക്കിന്റെ നിയന്ത്രണം അവർക്കു ലഭിക്കുന്ന നിലയായി. ഹോർമുസ് കടലിടുക്കു പോലെ എണ്ണ ഗതാഗതത്തിൽ നിർണായകമായ മന്ദപ് അടച്ചാൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു എണ്ണ കൊണ്ടുപോകാൻ ബദൽ മാർഗങ്ങൾ ഇല്ലാതെ വരും.

സൗദി കപ്പലുകൾക്കു മാത്രം ആ വഴി പോകാനാവില്ലെന്നു ഹൂത്തി വക്താവ് പറഞ്ഞു.

മോച്ചാ നഗരം പിടിച്ച ഹൂത്തികൾ യെമെൻറെ ആറു ജില്ലകൾ കൂടി പിടിച്ചെടുത്തു. 
ചെങ്കടലിലെ പെരിം ദ്വീപ് ഹൂത്തികൾ പിടിച്ചെന്നു ബി ബി സി റിപ്പോർട്ട് ചെയ്തു.

ചെങ്കടലിന്റെ തെക്കേയറ്റത്തു കിടക്കുന്ന മന്ദപ് കടലിടുക്ക് സൗദിക്കു യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള പാതയിലാണ്.

ഹൂതികൾ കൈവരിച്ച നേട്ടത്തെ ഇറാൻ അഭിനന്ദിച്ചു.

Houthis seize most of Red Sea coast 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക