Image

ഇന്ത്യയ്ക്കും മോദിക്കും നന്ദി, ബ്രിക്സ് കൂടുതൽ അടുത്തു നീങ്ങണമെന്നു പെസെഷ്കിയാൻ (പിപിഎം)

Published on 11 September, 2026
ഇന്ത്യയ്ക്കും മോദിക്കും നന്ദി, ബ്രിക്സ് കൂടുതൽ  അടുത്തു നീങ്ങണമെന്നു  പെസെഷ്കിയാൻ (പിപിഎം)

ബ്രിക്സ് രാജ്യങ്ങൾ ആഗോള പ്രതിസന്ധികൾ ഏറ്റവും സങ്കീർണമായ ഈ കാലഘട്ടത്തിൽ സാമ്പത്തിക രംഗത്തു കൂടുതൽ അടുത്തു പ്രവർത്തിക്കണമെന്നു ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. ഡൽഹിയിൽ ശനിയാഴ്ച്ച ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിക്കു മുന്നോടിയായുള്ള ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിക്സ് രാജ്യങ്ങൾ തമ്മിൽ സ്വന്തമായ നാണയങ്ങളിൽ വ്യാപാരം നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആഗോള വെല്ലുവിളികളെ നേരിടാൻ കൂടുതൽ അടുത്ത സഹകരണം ഉണ്ടാവണം.

ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ സഹകരണം വർധിപ്പിക്കാൻ ഇന്ത്യ വഹിച്ച പങ്കിനെ  പെസെഷ്കിയാൻ ശ്ലാഘിച്ചു. "അമൂല്യമായ സംഭാവനകളാണ് നിങ്ങൾ നൽകിയത്."

ഇന്ത്യൻ ജനതയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹം നന്ദി പറഞ്ഞു.

What is BRICS response to the challenges: Pezeshkian 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക