
ന്യൂ ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടിക്കെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. ആശ്ലേഷത്തോടെയാണ് മോദി പുട്ടിനെ സ്വീകരിച്ചത്.
രണ്ടാഴ്ച്ച മുൻപ് ബിഷ്കെക്കിൽ എസ് സി ഓ ഉച്ചകോടിക്കിടയിൽ കണ്ടു മുട്ടിയ നേതാക്കൾ ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മിഡിൽ ഈസ്റ്റിലെയും കരിങ്കടൽ മേഖലയിലെയും സംഘർഷവും അവർ ചർച്ച ചെയ്തു.
ഇന്ത്യയിൽ ആദ്യമായി നടത്തുന്ന റഷ്യയുടെ അന്താരാഷ്ട്ര വ്യാവസായിക പ്രദർശനം 'ഇന്നൊപ്രോം ഇന്ത്യ' കാണാൻ ഇരു നേതാക്കളും ഒന്നിച്ചു ഒരു കാറിൽ ഒന്നിച്ചു സഞ്ചരിച്ചു. നേരത്തെ കിർഗിസ്ഥാൻ തലസ്ഥാനത്തും അവർ ഒരേ കാറിൽ സഞ്ചരിച്ചു തലക്കെട്ടുകൾ പിടിച്ചിരുന്നു.
ഇന്ത്യ-റഷ്യ 24ആം വാർഷിക ഉച്ചകോടിക്കു മോദിയെ പുട്ടിൻ ക്ഷണിച്ചു.
വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ചയ്ക്കിടയിൽ മോദി പുട്ടിനു 'തിരുക്കുറൾ' റഷ്യൻ പരിഭാഷ സമ്മാനിച്ചു.
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Modi, Putin hold talks in Delhi