Image

പവർകട്ട് ഒഴിവാക്കാൻ...... രാത്രിയിലെ വാഹന ചാർജിങ് ഒഴിവാക്കുക, എസി താപനില 25 ഡിഗ്രിക്ക് മുകളിലാക്കുക; റീലുമായി കെഎസ്ഇബി

Published on 11 September, 2026
പവർകട്ട് ഒഴിവാക്കാൻ...... രാത്രിയിലെ വാഹന ചാർജിങ് ഒഴിവാക്കുക, എസി താപനില 25 ഡിഗ്രിക്ക് മുകളിലാക്കുക; റീലുമായി കെഎസ്ഇബി

കൊച്ചി: പവർകട്ട് ഒഴിവാക്കാൻ ജനങ്ങൾ മനസ്സ് വെക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി യുടെ സോഷ്യൽ മീഡിയ റീൽ. ഡാമുകളില്‍ വെള്ളമില്ലാത്തതിനാൽ വൈദ്യുതി ഉൽപാദനം നടക്കുന്നില്ലെന്നും, രാജ്യത്ത് എല്ലായിടത്തും വൈദ്യുതി ക്ഷാമമാണെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇക്കാരണത്താൽ തന്നെ ജനങ്ങൾ വിചാരിച്ചാൽ മാത്രമേ പവർകട്ട് ഒഴിവാക്കാനാകൂ.

സംസ്ഥാനത്ത് രാത്രികാലങ്ങളില്‍ ജനങ്ങൾ തങ്ങളുടെ വാഹനം ചാർജിലിടുന്നത് പ്രശ്നത്തിന്റെ രൂക്ഷത വർധിപ്പിക്കുന്നതായി കെഎസ്ഇബി റീൽ പറയുന്നു. ഇത് അമിതമായ വൈദ്യുതി ഉപഭോഗത്തിന് കാരണമാകുന്നു. രാത്രികാലങ്ങളിൽ എല്ലാ വൈദ്യുതി ഉപഭോഗവും കൂടുന്നതിനൊപ്പം ഇത് വലിയ ഭാരമായി മാറുകയാണ്.

ഇതോടൊപ്പം ഉയർന്ന വൈദ്യുതി ഉപഭോഗാത്തിന് കാരണമാകുന്നത് എസികളാണ്. എസി താപനില 25ലോ അതിനു മുകളിലോ ആയി ക്രമീകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. ഇത് വൈദ്യുതി ഉപയോഗം കുറയ്ക്കുമെന്ന് മാത്രമല്ല ആരോഗ്യപരമായും നല്ലതാണെന്ന് റീലിൽ പറയുന്നുണ്ട്.

സംസ്ഥാനത്ത് വ്യാഴാഴ്ച (10.09.2026) സംസ്ഥാനത്ത് വൈദ്യുത ഉപഭോഗം ഉയർന്ന നിലയിൽ ആയിരുന്നെന്ന് കെഎസ്ഇബി പറയുന്നു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യത തീരെ കുറവായിരുന്നു. വൈദ്യുതി ലഭ്യതയിൽ 700-900 മെഗാവാട്ടിൻ്റെ കുറവുണ്ടായി. കൂടാതെ ഗ്രിഡ് ഫ്രിക്കൻസി ക്രമാതീതമായി കുറയുന്ന സ്ഥിതിയുമുണ്ടായി. ഇക്കാരണങ്ങളാൽ വൈദ്യുതി നിയന്ത്രണം അനിവാര്യമായെന്നാണ് കെഎസ്ഇബിയുടെ വാദം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക