
തനതു രുചിയുള്ള കേരള പപ്പടം, കിട്ടുക എന്നത് ഇപ്പോൾ അതിവ അപൂർവമായിരിക്കുന്നു..... വൻകിട പപ്പട ഫാക്ടറികളിൽ ഏറെ ദിവസം മുമ്പ് നിർമ്മിക്കപ്പെട്ടവ നമ്മുടെ അടുക്കളയിൽ എത്തുമ്പോഴേക്ക് ഉണങ്ങി കടലാസ് പരുവത്തിലാകും. പേരാത്തതിന് അവയിൽ ഉഴുന്നിനു പകരം ചില ധാന്യപ്പൊടികൾ മായമായി ചേർക്കുന്നതുമാകാം ..... (പപ്പടത്തിൻ്റെ പ്രധാന ചേരുവകള്‍: ഉഴുന്ന് പരിപ്പ്; സോഡാകാരം /അപ്പക്കാരം; ഉപ്പ്; പെരുംകായം)
ഇപ്പോഴിതാ, പപ്പടത്തിൻ്റെ ഈർപ്പത്തിൻ്റെ അളവ് 15 ശതമാനത്തിൽ കുറവ് മാത്രമാണമെന്ന് കേന്ദ്ര ഫുഡ് സേഫ്റ്റി വകുപ്പ് നിജപ്പെടുത്തിയിരുന്നിരിക്കുന്നു... അയൽ സംസ്ഥാനങ്ങളിലെ കുമളക്കാത്ത 'അപ്പളത്തിനും' നമ്മുടെ 'കേരളാ പപ്പടത്തിനും' ഒരേ മാനദണ്ഡമാണ്!
"തെങ്ങിനും കമുകിനും ഒരേ തളപ്പ്" എന്ന സ്ഥിതി!
പഴയ ഒരോർമ്മ:
ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ പപ്പടം, സദ്യക്ക് വിളമ്പുന്ന 'വലിയ പപ്പട'മല്ല.... മരണാനന്തര ചടങ്ങുകളുടെ അവസാന ദിവസം മാത്രം പന്തലിനു മുന്നിൽ കെട്ടിത്തുക്കുന്ന ഒന്നാണ്... ഈ രീതി കോട്ടയം ജില്ലയുടേയും എറണാകുളം ജില്ലയുടെയും ചില പ്രദേശങ്ങളിൽ മാത്രമാണ് കണ്ടിട്ടുള്ളത്..... ഒരു മുറത്തിൻ്റെ അത്രയും വലുപ്പമുള്ള ഒരു വലിയ പപ്പടം തയ്യാറാക്കി, തിളച്ച വെളിച്ചെണ്ണ അതിന്മേൽ പകർന്നൊഴിച്ച് പൊള്ളിക്കുന്നു.... പിന്നീടാണ് അത് പന്തലിനു മുന്നിൽ കെട്ടിതൂക്കുക!