Image

മുതിർന്നവർക്കു $5,000 വീതം നൽകാൻ കോൺഗ്രസ് അനുമതി വേണ്ടിവരില്ലെന്നു ട്രംപ് (പിപിഎം)

Published on 11 September, 2026
മുതിർന്നവർക്കു $5,000 വീതം നൽകാൻ കോൺഗ്രസ് അനുമതി വേണ്ടിവരില്ലെന്നു ട്രംപ് (പിപിഎം)

ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി ജയിച്ചാൽ മുതിർന്ന യുഎസ് പൗരന്മാർക്കു $5,000 വീതം നൽകുമെന്ന് പാർട്ടി കൺവെൻഷനിൽ പ്രഖ്യാപിച്ച പ്രസിഡന്റ് ട്രംപ് പറയുന്നത് അതിനു കോൺഗ്രസ് അംഗീകാരം വേണ്ടിവരില്ല എന്നാണ്.

യുഎസിനുള്ളിൽ തന്നെ പണം ചെലവഴിക്കയാണ് ചെയ്യുകയെന്നു അദ്ദേഹം സി ബി എസ് ന്യൂസിൽ ചൂണ്ടിക്കാട്ടി. "അത് യുഎസ് സമ്പദ് വ്യവസ്ഥയിലേക്കാണ് ഇറക്കുന്നത്."

കോൺഗ്രസ് അംഗീകാരം നൽകുമോ എന്നു ചോദിച്ചപ്പോൾ "ഇല്ലെന്നാണ് എനിക്കു തോന്നുന്നത്" എന്നദ്ദേഹം മറുപടി നൽകി. "ആവശ്യമാണെങ്കിൽ അവരതു ചെയ്തു തരികയും ചെയ്യും."

താരിഫിൽ നിന്നുള്ള വരുമാനവും വ്യവസായങ്ങളിലെ മെച്ചപ്പെട്ട നിക്ഷേപവും കണക്കിലെടുത്താണ് താൻ ഈ നിർദേശം വച്ചതെന്നു ട്രംപ് പറഞ്ഞു. "രാജ്യം വളരെ ഉഷാറിലാണ്. താരിഫുകളിലും മറ്റുമായി നമുക്ക് ട്രില്ല്യനുകൾ കിട്ടി. ഉല്പാദന രംഗത്ത് $20 ട്രില്ല്യണിലധികം നിക്ഷേപം വന്നു."

ഈ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെങ്കിലും മത്സരിക്കുന്നുണ്ട് എന്ന ചിന്തയിൽ മുന്നോട്ടു നീങ്ങാൻ അദ്ദേഹം പാർട്ടി അണികളെ ആഹ്വാനം ചെയ്തു.

Trump says Congress may not need to clear $5,000 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക