
യുഎസിൽ 2024 പൊതു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി പൗരത്വം ഉണ്ടെന്ന വ്യാജ അവകാശ വാദം ഉന്നയിച്ചതിനു ഇന്ത്യൻ വംശജനായ മുകേഷ് കുമാർ സോമാഭായിയുടെ മേൽ മിനസോട്ടയിലെ ഒരു ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തി.
വോട്ട് ചെയ്യാൻ ആവശ്യമായ വോട്ടർ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ചൗധുരി ഒപ്പിട്ടു എന്നു കുറ്റപത്രത്തിൽ പറയുന്നു. യുഎസ് പൗരനാണ് എന്നു പ്രഖ്യാപിക്കുന്ന രേഖയാണത്.
ജസ്റ്റിസ് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് അറ്റോണി ജനറൽ ഹർമീത് സിംഗ് ധില്ലൻ പറഞ്ഞു: "ഈ വോട്ട് അമേരിക്കൻ പൗരത്വം നൽകുന്ന പരിപാവനമായ പ്രത്യേക അവകാശമാണ്. അവകാശം സംരക്ഷിക്കുന്ന തിരഞ്ഞെടുപ്പ് സംവിധാനം ഓരോ വോട്ടറും അർഹിക്കുന്നു.
"വോട്ട് ചെയ്യാൻ വ്യാജ അവകാശവാദങ്ങൾ നിരത്തുന്നവരെ ഡിപ്പാർട്മെന്റ് വിടില്ല."
ശിക്ഷിക്കപ്പെട്ടാൽ ഓരോ കുറ്റത്തിനും അഞ്ചു വർഷം തടവ് ശിക്ഷ ലഭിക്കും.
Indian accused of false US Citizenship claim for 2024 vote