Image

നടിക്കെതിരായ അശ്ലീലപരാമര്‍ശം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയിൽ

Published on 10 September, 2026
നടിക്കെതിരായ അശ്ലീലപരാമര്‍ശം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയിൽ

കൊച്ചി: സിനിമ നടിക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചു. വ്യവസായി ബോബി ചെമ്മണൂരിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയതിനെത്തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും തനിക്കെതിരെ ആക്രമണം നടത്തിയെന്നായിരുന്നു നടിയുടെ പരാതി.

തന്റെ ശരീരപ്രകൃതത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും അശ്ലീല പരാമര്‍ശം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ബോബി ചെമ്മണ്ണൂരും നടിയും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പായതിനെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വറിന്റെ ഹര്‍ജി. കേസില്‍ കോടതി രാഹുല്‍ ഈശ്വറിന് നോട്ടീസ് അയച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക