
ന്യൂഡല്‍ഹി: ശനിയും ഞായറുമായി ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഇന്ത്യയിലേക്ക്. ഏഴ് വര്‍ഷത്തിന് ശേഷമുള്ള ഷിയുടെ ഇന്ത്യ സന്ദര്‍ശനം ഏവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.
വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിച്ച് പുത്തന്‍ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സന്ദര്ശംനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നും സൂചനയുണ്ട്.
പതിനെട്ടാം ബ്രിക്സ് ഉച്ചകോടിയില്‍ ഷിയുടെ പങ്കെടുക്കലിനെ നയതന്ത്രലോകം സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപരമായും സാമ്പത്തികമായുമുള്ള ചില അസ്വാരസ്യങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ രാഷ്ട്രീയ ഇടപെടലുകളില്‍ നിര്‍ണായക മാറ്റങ്ങളുണ്ടായിട്ടുണ്ട്.