Image

നാസയുടെ കരാർ പട്ടികയിൽ റിലേറ്റിവിറ്റി സ്പേസിന്റെ ടെറാൻ ആർ റോക്കറ്റും

Published on 10 September, 2026
നാസയുടെ കരാർ പട്ടികയിൽ റിലേറ്റിവിറ്റി സ്പേസിന്റെ ടെറാൻ ആർ റോക്കറ്റും

വാഷിങ്ടൺ: റിലേറ്റിവിറ്റി സ്പേസിന്റെ ടെറാൻ ആർ റോക്കറ്റ് നാസയുടെ ലോഞ്ച് സർവീസസ് കരാർ പട്ടികയിൽ ഇടം നേടി. ഭാവിയിലെ ദൗത്യങ്ങൾക്കായി ടെറാൻ Rന്റെ വിക്ഷേപണ സേവനം ഉപയോഗിക്കാൻ നാസയ്ക്ക് ഇനി സാധിക്കും. നാസ ലോഞ്ച് സർവീസസ് (എൻഎൽഎസ്) II കരാറിലെ 'ഓൺ-റാംപ്' വ്യവസ്ഥ പ്രകാരമാണ് റിലേറ്റിവിറ്റി സ്പേസിന് കരാർ ലഭിച്ചത്.

എൻഎൽഎസ് II കരാറുകൾ ഒന്നിലധികം കമ്പനികൾക്ക് നൽകുന്ന 'ഇൻഡെഫിനിറ്റ്-ഡെലിവറി, ഇൻഡെഫിനിറ്റ്-ക്വാണ്ടിറ്റി' കരാറുകളാണ്. 2030 ജൂൺ വരെ പുതിയ വിക്ഷേപണ സേവനദാതാക്കൾക്ക് മത്സരിച്ച് കരാറിൽ പ്രവേശിക്കാനുള്ള അവസരമുണ്ട്. നിലവിലുള്ള കരാറുകാർക്ക് തങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത പുതിയ വിക്ഷേപണ വാഹനങ്ങളും അവതരിപ്പിക്കാം.

മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾ, ശാസ്ത്ര ദൗത്യങ്ങൾ, ഗവേഷണ-സാങ്കേതിക ദൗത്യങ്ങൾ എന്നിവ ഉൾപ്പെടെ നാസയുടെ വിവിധ പദ്ധതികൾക്ക്  എൻഎൽഎസ്  II കരാറുകൾ പിന്തുണ നൽകും. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (എൻഒഎഎ) ഉൾപ്പെടെയുള്ള മറ്റ് സർക്കാർ ഏജൻസികൾക്കും ഈ കരാറിന്റെ ഭാഗമായി വിക്ഷേപണ സേവനങ്ങൾ ലഭ്യമാക്കാൻ നാസയ്ക്ക് കഴിയും.

നാസയുടെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് സർവീസസ് പ്രോഗ്രാം ഓഫീസാണ്  എൻഎൽഎസ്  II കരാറുകളുടെ നടത്തിപ്പ് നിയന്ത്രിക്കുന്നത്. കരാറിന്റെ ആകെ കാലാവധി 2032 ഡിസംബർ വരെയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക