
ഡാളസ് :നവമ്പര്‍ മാസത്തെ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഇരു സഭകളും പിടിച്ചെടുത്താല്‍ അമേരിക്കയിലെ എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും 5,000 ഡോളര്‍ വീതം നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് സെപ്തംബര് 9 ബുധനാഴ്ച വൈകീട്ട് ഡാലസില്‍ നടന്ന കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ ഫലമായാണ് തുക നല്‍കുന്നതെന്നും ഈ തുക യു.എസിനുള്ളില്‍ തന്നെ ചെലവഴിക്കണമെന്നതാണ് ഒരേയൊരു നിബന്ധനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഈ തുക എങ്ങനെ വിതരണം ചെയ്യുമെന്നതിനെക്കുറിച്ചോ ഇതിന്റെ നിയമസാധുതയെക്കുറിച്ചോ വ്യക്തതയില്ല. ഡാലസില്‍ നടക്കുന്ന രണ്ട് ദിവസത്തെ ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഉള്‍പ്പെടെയുള്ള പ്രമുഖരും സംസാരിക്കുന്നുണ്ട്. അതേസമയം, യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നാടകീയ നീക്കമാണിതെന്ന് ഡെമോക്രാറ്റുകള്‍ വിശേഷിപ്പിച്ചു.
ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ ഭരണത്തിലിരിക്കുന്ന പ്രസിഡന്റുമാര്‍ക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച അദ്ദേഹം, തന്നെക്കൂടി വോട്ടര്‍മാര്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി 35-ഓളം മത്സരങ്ങളില്‍ താന്‍ നേരിട്ട് പ്രചാരണത്തിനിറങ്ങുമെന്നും ട്രംപ് അറിയിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു ചടങ്ങില്‍ പങ്കെടുത്തു.