Image

ട്രംപും ഇടക്കാല തിരഞ്ഞെടുപ്പിൽ ജിഓപിയുടെ പ്രകടനവും (ഏബ്രഹാം തോമസ്)

Published on 09 September, 2026
ട്രംപും ഇടക്കാല തിരഞ്ഞെടുപ്പിൽ ജിഓപിയുടെ പ്രകടനവും (ഏബ്രഹാം തോമസ്)

വാഷിംഗ്ടൺ : ഒരു ഡെത്ത് വിഷുമായി ആണോ പ്രസിഡണ്ട് ട്രംപ് നവംബർ 3 നു നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളിലേക്കു പോകുന്നത്? റിപ്പബ്ലിക്കൻ അനുയായികൾ പോലും ഈ ചോദ്യം ചോദിക്കാൻ ആരംഭിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ജനപ്രിയ പഖ്യാപനങ്ങൾ നടത്തി വോട്ടർമാരെ പ്രലോഭിപ്പിക്കുന്നതോ പോകട്ടെ, പൊതു താല്പര്യം നഷ്ടമാകുന്ന നയ പ്രഖ്യാപനങ്ങളാണ് ഇടക്കിടെ ഉണ്ടാകുന്നത്. പെട്രോൾ, ഡീസൽ വില കുത്തനെ ഉയരുന്നത് നിയന്ത്രിക്കുവാനോ മധ്യ പൂർവ ഏഷ്യയിലെ യുദ്ധം അവസാനിപ്പിക്കുവാനോ കടുത്ത ശ്രമങ്ങൾ നടത്തുന്നില്ല എന്ന ആരോപണങ്ങൾക്ക് പിന്തുണ ഏറി വരികയാണ്.

യുദ്ധം അവസാനിച്ചാൽ ഗ്യാസിന്റെ വില കുറയും എന്നൊരു പ്രഖ്യാപനം മാത്രമാണ് ഈ ദിനങ്ങളിൽ ട്രംപ് നടത്തിയിട്ടുള്ളത്. യുദ്ധം എന്ന് അവസാനിക്കുമെന്നോ, ഇക്കാര്യത്തിൽ എന്ത് പ്രതീക്ഷ ആണ് ഉള്ളതെന്നോ ട്രംപിന് പറയാൻ കാകുഴിഞ്ഞില്ല. 56 ദിവസങ്ങൾക്കു ശേഷം അമേരിക്കയിലെ വോട്ടർമാർ ജന പ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നിർണായക തീരുമാനം കൈക്കൊള്ളുകയും നടപ്പിലാക്കുകയും ചെയ്യും. ഒരു പക്ഷെ ഗ്രാൻഡ് ഓൾഡ് റിപ്പബ്ലിക്കൻ പാർട്ടിക്ക് രണ്ട് സഭകളിലും ഉള്ള നേരിയ ഭൂരിപക്ഷം ചോദ്യം ചെയ്യപ്പെട്ടേക്കാം.

വളരെ നിർണായകമായ ഈ തിരഞ്ഞെടുപ്പുകളിൽ ട്രംപ് ഭൂരിപക്ഷം നില നിർത്താൻ ജീവന്മരണ പോരാട്ടം നടത്തിയില്ല എന്ന കുറ്റപ്പെടുത്തൽ ഉണ്ടായേക്കാം.
റിയൽ പൊളിറ്റിക്സ് ആവറേജിൽ  റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർത്ഥികൾ സുരക്ഷിതമെന്നു കരുതിയിരുന്ന ടെക്സാസ് , അയോവ, ഒഹായോ സംസ്ഥാനങ്ങളിലെ മത്സരങ്ങളിൽ പരാജയപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടി. ട്രംപിനെ പിന്തുണക്കുന്ന സൂപ്പർ പി എ സി ക്കു എലെക്ഷൻ ഫണ്ടിൽ 400 മില്യൺ ഡോളറിലധികം ഇപ്പോൾ നീക്കിയിരുപ്പുണ്ട്.

ഇത് ഉപയോഗിച്ച് പ്രചാരണത്തിൽ ശക്തമായി രംഗത്തിറങ്ങിയാൽ നഷ്ടമാകും എന്ന് കരുതുന്ന ചില സീറ്റുകളെങ്കിലും നേടാൻ കഴിയും എന്ന് നിരീക്ഷകർ കരുതുന്നു. എന്നാൽ ടെക്സസിലെ സാഹചര്യം വ്യത്യസ്തമാണ്. ഡെമോക്രറ്റിക് സ്ഥാനാർഥി തലറിക്കോ റിപ്പബ്ലിക്കൻ സ്ഥാനാർഥി ശേഖരിച്ചതിനേക്കാൾ നാലിരട്ടിയിൽ അധികം ധനം ഇതിനകം തന്നെ ശേഖരിച്ചു കഴിഞ്ഞു.
ചില നിരീക്ഷകർ ട്രംപിന്റെ സമീപനത്തിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വലിയ മാറ്റം സംഭവിച്ചതായി പറയുന്നു. മെമ്മോറിയൽ ദിനത്തിനോടനുബന്ധിച്ചു ഇലക്ഷൻ വാർ ചെസ്റ്റ് (ധനശേഖരം ) തുറക്കുകയും പൂർവാധികം വീറോടെ പ്രചാരണം നടത്തുമെന്നും ചില നിരീക്ഷകർ കരുതി. എന്നാൽ ഇങ്ങനെ സംഭവിച്ചില്ല. തുടർന്ന് വന്ന ലേബർ ഡേയിലും ഇതുണ്ടായില്ല. ഡെമോക്രറ്റിക് നേതാവ് ചക് ഷൂമെറിനെ കളിയാക്കുന്നതിൽ ട്രംപ് വിജയിച്ചു എന്ന് വരാം. പക്ഷെ സമാന ചിന്താഗതിക്കാരായ ഒട്ടേറെ പേരെ എങ്ങനെ നേരിടും?

ഇപ്പോൾ വൈറ്റ് ഹാവ്‌സും സെനറ്റും പ്രതിനിധി സഭയും റിപ്പബ്ലിക്കനുകൾ നിയന്ത്രിക്കുമ്പോൾ കിട്ടുന്ന സുവർണ അവസരങ്ങൾ കാത്തു സൂക്ഷിക്കുവാൻ ട്രംപിന് കഴിയുമോ എന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ചോദ്യം. ട്രംപ് പറയുന്നത് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ അവരുടെയും തന്റെയും നേട്ടങ്ങൾ എടുത്തു കട്ടി വോട്ട് അഭ്യർത്ഥിക്കണം എന്നാണ്. അവരുടെ നേട്ടങ്ങൾ ഉയർത്തി കാട്ടുവാൻ ചിലർക്കെങ്കിലും കഴിഞ്ഞേക്കും. എന്നാൽ 33% മാത്രം ജന പ്രീതിയുള്ള ഒരു പ്രസിഡന്റിന്റെ പ്രകടനത്തിന് വലിയ ആകർഷണം ഉണ്ടാവില്ല എന്ന് വിമർശകർ പറയുന്നു. ഇന്നലെയും ഇന്നുമായി ഡാലസിൽ നടക്കുന്ന ഇടക്കാല റിപ്പബ്ലിക്കൻ കൺവെൻഷൻ പ്രസിഡന്റിനും പാർട്ടിക്കും എന്ത് നേട്ടം ഉണ്ടാക്കുമെന്ന് വരും ദിനങ്ങൾ വിലയിരുത്തും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക