Image

ഫെന്റാനില്‍ കലര്‍ത്തിയ മയക്കുമരുന്ന് നല്‍കി മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതി കുറ്റം സമ്മതിച്ചു,ശിക്ഷ ഒക്ടോ:6നു

പി പി ചെറിയാന്‍ Published on 09 September, 2026
ഫെന്റാനില്‍ കലര്‍ത്തിയ മയക്കുമരുന്ന് നല്‍കി മൂന്ന് പേരെ കൊലപ്പെടുത്തിയ  പ്രതി കുറ്റം സമ്മതിച്ചു,ശിക്ഷ ഒക്ടോ:6നു

ന്യൂയോര്‍ക്ക് : ഫെന്റാനില്‍ കലര്‍ത്തിയ മയക്കുമരുന്ന് നല്‍കി മൂന്ന് പേരെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ ന്യൂയോര്‍ക്ക് സ്വദേശിനിയായ താബിത ബണ്‍ട്രിക്ക് (39) കുറ്റം സമ്മതിച്ചു. കൊലപാതക കുറ്റങ്ങള്‍ സമ്മതിച്ച ഇവര്‍ക്ക് 27 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിച്ചേക്കാം. ഒക്ടോബര്‍ 6-നാണ് കേസില്‍ അന്തിമ ശിക്ഷ വിധിക്കുന്നത്.

2023 ഏപ്രില്‍ മുതല്‍ 2024 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ഡേറ്റുകള്‍ വാഗ്ദാനം ചെയ്ത് ഇവര്‍ പുരുഷന്മാരെ അപ്പാര്‍ട്ട്‌മെന്റുകളിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇരകളുടെ ഫോണ്‍, പണം, വസ്ത്രങ്ങള്‍ എന്നിവ കവര്‍ച്ച ചെയ്യുകയായിരുന്നു പതിവ്. മയക്കുമരുന്ന് അളവ് കൂടിയതിനെ തുടര്‍ന്ന് ഒരാള്‍ അത്യാസന്ന നിലയില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക