Image

9/11 രേഖകൾ 25 വർഷത്തിനു ശേഷം പുറത്തു വിടുന്നുവെന്നു മേയർ മാംദാനി (പിപിഎം)

Published on 09 September, 2026
9/11 രേഖകൾ 25 വർഷത്തിനു ശേഷം പുറത്തു വിടുന്നുവെന്നു മേയർ മാംദാനി (പിപിഎം)

ന്യൂ യോർക്കിൽ അൽ ഖായിദ ഭീകരർ നടത്തിയ ആക്രമണത്തിന്റെ 25ആം വാർഷികത്തിനു മുന്നോടിയായി ആക്രമണവുമായി ബന്ധപ്പെട്ട നഗരസഭയുടെ 170, 000 പേജ് രേഖകൾ പുറത്തു വിടുമെന്നു മേയർ സോഹ്രാൻ മാംദാനി അറിയിച്ചു.

ആക്രമണം ഉണ്ടായപ്പോഴുള്ള ഗവൺമെന്റിന്റെ പ്രതികരണവും പ്രത്യാഘാതങ്ങളും വിശദീകരിക്കുന്ന രേഖകളാണിവ.

ആക്രണമണത്തെ തുടർന്നു അന്തരീക്ഷ വായുവിന്റെ ഗുണനിലവാരവും ആരോഗ്യ പ്രശ്നങ്ങളും സംബന്ധിച്ചു 9/11 ഹെൽത്ത് വാച്ച് കൊണ്ടുവന്ന നിയമ പരാതികളിൽ തീർപ്പായെന്നും മാംദാനി വെളിപ്പെടുത്തി. പതിറ്റാണ്ടുകൾ നീണ്ട പോരാട്ടമാണ് അതിൽ നടന്നത്.

9/11 കഴിഞ്ഞു പല മേയർമാരുടെ കാലത്തും രക്ഷാ പ്രവർത്തകർ, ജനപ്രതിനിധികൾ, ആക്രമണത്തെ തുടർന്നു രോഗബാധിതരായ ആളുകളുടെ കുടുംബങ്ങൾ എന്നിവരൊക്കെ ഈ രേഖകൾ പുറത്തു വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ പൊതുരേഖകൾ സൂക്ഷിക്കാനുള്ള പോർട്ടലിനു 2027 ബജറ്റിൽ $34 മില്യൺ ഉൾക്കൊള്ളിച്ചിട്ടുണ്ട്:  nyc.gov/sept11docs

കൊല്ലപ്പെട്ടവരുടെ ഓർമയ്ക്കായി ഒരു നിമിഷം മൗനം ആചരിക്കാൻ ഗവൺമെന്റ് ഉത്തരവിടണമെന്ന് മാംദാനിയുടെ ഉത്തരവിൽ നിർദേശിക്കുന്നു. മരിച്ചവരെ ആദരിക്കാൻ അനുസ്മരണ ചടങ്ങുകൾ നടത്താൻ സിറ്റി ഏജൻസികൾക്കു നിർദേശമുണ്ട്.

City’s 9/11 Records Being Opened To Public

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക