Image

മോദി മുംബൈയിൽ പ്രസംഗിക്കാനിരുന്ന വേദിക്കടുത്തു തോക്കുമായെത്തിയ രണ്ടു പേർ പിടിയിൽ; പി എം ഓ ഉദ്യോഗസ്ഥരെന്ന വ്യാജ ഐ ഡിയും പിടിച്ചു (പിപിഎം)

Published on 08 September, 2026
മോദി മുംബൈയിൽ പ്രസംഗിക്കാനിരുന്ന വേദിക്കടുത്തു തോക്കുമായെത്തിയ രണ്ടു പേർ പിടിയിൽ; പി എം ഓ ഉദ്യോഗസ്ഥരെന്ന വ്യാജ ഐ ഡിയും പിടിച്ചു (പിപിഎം)

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവാഴ്ച്ച മുംബൈയിൽ പ്രസംഗിക്കാനിരുന്ന വേദിയുടെ സമീപം തോക്കുമായെത്തിയ രണ്ടു പേരെ പോലീസ് തിങ്കളാഴ്ച്ച രാത്രി കസ്റ്റഡിയിൽ എടുത്തു. പ്രധാനമന്ത്രിയുടെ ഓഫിസിൽ ഉദ്യോഗസ്ഥരാണെന്നു സ്ഥാപിക്കുന്ന വ്യാജ ഐ ഡി കാർഡുകളും ഇവരിൽ നിന്നു പിടിച്ചെടുത്തു.  

രണ്ടിൽ ഒരാളുടെ കൈയിലാണ് തോക്കുണ്ടായിരുന്നതെന്നു എൻ ഡി ടി വി പറഞ്ഞു. ബാന്ദ്ര കുർള കോംപ്ലക്സിൽ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ ചൊവാഴ്ച്ച വൈകിട്ടു മോദി എത്തി.

തിങ്കളാഴ്ച്ച രാത്രി പിടികൂടിയവരിൽ രോഹൻ പരേഖ് (24) എന്നയാൾ പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ എന്നു ഭാവിച്ചു. കൂടെയുള്ളയാൾ ബോഡിഗാർഡ് ആണെന്നും. അയാളുടെ പക്കൽ ആയിരുന്നു തോക്ക്.

Scare at Modi venue, 2 arrested with gun  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക