
പാലക്കാട്: ചിറ്റൂര്‍ മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. അച്യുതന്‍ (76) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1996 മുതല്‍ 2016 വരെ ചിറ്റൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
തത്തമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും ചിറ്റൂര്‍-തത്തമംഗലം നഗരസഭയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്‍ മകനാണ്.