Image

ജര്‍മ്മനിയിലെ പ്രാദേശിക തെരഞ്ഞെടുപ്പ് ജയം: എലോണ്‍ മാസ്‌കിന് നന്ദി അറിയിച്ച് തീവ്രവലതുപക്ഷ പാര്‍ട്ടി എ.എഫ്.ഡി

പി പി ചെറിയാന്‍ Published on 07 September, 2026
ജര്‍മ്മനിയിലെ പ്രാദേശിക തെരഞ്ഞെടുപ്പ് ജയം: എലോണ്‍ മാസ്‌കിന് നന്ദി അറിയിച്ച് തീവ്രവലതുപക്ഷ പാര്‍ട്ടി എ.എഫ്.ഡി

ന്യൂയോര്‍ക് /ജര്‍മ്മനി: ജര്‍മ്മനിയിലെ സാക്‌സണി-ആന്‍ഹാള്‍ട്ട് സംസ്ഥാന തെരഞ്ഞെടുപ്പില്‍ നേടിയ ചരിത്രപരമായ വിജയത്തിന് പിന്നാലെ, പിന്തുണ നല്‍കിയ ശതകോടീശ്വരന്‍ എലോണ്‍ മാസ്‌കിന് നന്ദി പറഞ്ഞ് തീവ്രവലതുപക്ഷ പാര്‍ട്ടിയായ 'ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ഡോയ്ച്‌ലാന്‍ഡ്' (AfD). പാര്‍ട്ടി നേതാവ് ഉള്‍റിച്ച് സീഗ്മണ്ട് എക്‌സിലൂടെയാണ് മാസ്‌കിന് നന്ദിയറിയിച്ചതും കൂടുതല്‍ സഹകരണം വാഗ്ദാനം ചെയ്തതും.

44.4% വോട്ട് നേടിയാണ് എ.എഫ്.ഡി വന്‍ വിജയം കുറിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജര്‍മ്മനിയില്‍ ഒരു തീവ്രവലതുപക്ഷ പാര്‍ട്ടി അധികാരത്തിലെത്തുന്നത് ഇതാദ്യമായാണ്. അതേസമയം, ഈ തെരഞ്ഞെടുപ്പ് ഫലം യൂറോപ്പിന് ഒരു താക്കീതാണെന്ന് ഫ്രഞ്ച് യൂറോപ്പ് മന്ത്രി ബെഞ്ചമിന്‍ ഹദാദ് മുന്നറിയിപ്പ് നല്‍കി. എ.എഫ്.ഡിയുടെ റഷ്യന്‍ അനുകൂല നിലപാടുകളും വിദേശ തൊഴിലാളികള്‍ക്കെതിരായ നയങ്ങളും ജര്‍മ്മന്‍ സാമ്പത്തിക മേഖലയെയും സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും ആശങ്ക പ്രകടിപ്പിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക