
രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ എസ് എസ്) അടിത്തറ പരിശുദ്ധവും ഉത്കൃഷ്ടവുമായ സ്നേഹമാണെന്നു (ശുദ്ധ് സാത്വിക് പ്രേം) സംഘടനയുടെ മേധാവി മോഹൻ ഭഗവത് ഞായറാഴ്ച്ച ലണ്ടനിൽ പറഞ്ഞു. കഠിന വിദ്വേഷമാണ് ആർ എസ് എസിനെ നയിക്കുന്നത് എന്ന ആരോപണം അദ്ദേഹം തള്ളി.
എല്ലാവരും ഒന്നാണ് എന്ന ചിന്തയാണ് സംഘടനയെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അത് വ്യക്തിയിൽ നിന്ന് അപ്പുറം കടന്നു കുടുംബത്തെയും സമൂഹത്തെയും മനുഷ്യരാശിയെയും ഉൾക്കൊള്ളുന്നു.
ഒരു നൂറ്റാണ്ടു പ്രവർത്തിച്ച ശേഷവും ആർ എസ് എസിന്റെ ആദർശത്തിനു മാറ്റം ഉണ്ടായിട്ടില്ലെന്നു ഭഗവത് പറഞ്ഞു. "ഹിന്ദു എന്ന വാക്ക് ഏതെങ്കിലും മത അനുഷ്‌ടാനത്തിന്റെയോ ജീവിത രീതിയുടെയോ അടിസ്ഥാനത്തിൽ വിലയിരുത്താൻ കഴിയുന്നതല്ല. ഹിന്ദു ഒരു പ്രകൃതമാണ്.
"കടുത്ത വിദ്വേഷമാണ് ഞങ്ങളെ നയിക്കുന്നതെന്നു ചിലർ പറഞ്ഞു കേട്ടു. നേരെ തിരിച്ചാണ് വാസ്തവം. ശുദ്ധ് സാത്വിക് പ്രേം--അതാണ് ഞങ്ങളെ നയിക്കുന്നത്. 100 വർഷം കഴിഞ്ഞിട്ടും അതിനു മാറ്റം ഉണ്ടായിട്ടില്ല."
വൈവിധ്യവും ഒത്തുപോകലും വേർപിരിയലിലേക്കു നയിക്കേണ്ടതില്ല എന്ന് ഹിന്ദുക്കൾ മനസിലാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "നമുക്ക് രണ്ടു വഴിയാവാം ഉള്ളത്, അതു കൊണ്ടു നമുക്ക് ഒന്നിച്ചു കഴിയാൻ പറ്റില്ല എന്നില്ല. ഒത്തു ജീവിക്കുമ്പോൾ മാത്രമേ നമ്മൾ ഹിന്ദു ആകുന്നുള്ളു."
Pure, noble love basis of RSS work: Mohan Bhagwat