
ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്നു ഇറാൻ നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സിൻ റസായി അറിയിച്ചു. നിയന്ത്രണം ലംഘിക്കുന്ന കപ്പലുകൾക്കെതിരെ നടപടി എടുക്കും.
ഹോർമുസിൽ യുഎസ്, ഇറാൻ ആക്രമണ പ്രത്യാക്രമണങ്ങൾ മുറുകിയതോടെ കപ്പൽ ഗതാഗതം ഫലത്തിൽ അസാധ്യമായ നേരത്താണ് ഈ പ്രഖ്യാപനം വരുന്നത്. കഴിഞ്ഞ 10 ദിവസത്തിൽ ശരാശരി 10 കപ്പലുകൾ വീതമാണ് ഹോർമുസ് കടന്നു പോയിട്ടുള്ളതെന്നു കപ്പൽ ഗതാഗത നിരീക്ഷകരായ കെപ്ലർ പറയുന്നു. ശനിയാഴ്ച്ച രണ്ടു കപ്പലുകൾ മാത്രമാണ് കടന്നത്. ഞായറാഴ്ച്ച ആറും.
ഹോർമുസ് മേഖലയിൽ യുഎസ് നാവിക ഉപരോധം ആരംഭിക്കുന്ന ഇടത്തു നിന്നു പേർഷ്യൻ ഗൾഫിൽ മറ്റേ അറ്റം വരെയാണ് ഇറാന്റെ ഉപരോധം ഉണ്ടാവുകയെന്നു റസായി ഐ ആർ ഐ ബി ടെലിവിഷനോടു പറഞ്ഞു. യുഎസിനു മേൽ കൂടുതൽ സമ്മർദം ചെലുത്താനുള്ള തന്ത്രപരമായ മാറ്റമാണിതെന്നു അദ്ദേഹം വിശദീകരിച്ചു.
ഹോർമുസ് പൂർണമായും അടഞ്ഞു കിടക്കുകയാണെന്നും അതു വഴി കപ്പലുകൾ സുഗമമായി കടന്നു പോകുന്നുണ്ടെന്ന യുഎസ് അവകാശവാദം നുണയാണെന്നും റസായി പറഞ്ഞു.
ഒമാൻ തീരത്തിനടുത്തു കൂടി കടക്കുന്ന കപ്പലുകളെ ഇറാൻ മുക്കാത്തത്ത് പരിസ്ഥിതി ദുരന്തം ഭയന്നാണ് എന്നദ്ദേഹം വ്യക്തമാക്കി.
Iran to announce 'restricted zone' outside Hormuz Strait