
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ദൂതന്മാർ നടത്തുന്ന ശ്രമങ്ങൾ പ്രതീക്ഷ ഉണർത്തുന്നു. അവരുമായുള്ള ചർച്ചകൾ വളരെ വ്യാപ്തിയുള്ളതായിരുന്നു എന്നു യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി ഞായറാഴ്ച്ച അറിയിച്ചു. നേരത്തെ മോസ്കോയിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി അവർ നടത്തിയ ചർച്ചകളെ കുറിച്ച് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞതും അങ്ങിനെ ആയിരുന്നു. പുട്ടിൻ മൂന്നു ദിവസത്തെ യുദ്ധവിരാമം പ്രഖ്യാപിക്കയും ചെയ്തിരുന്നു.
പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫിനെയും മരുമകൻ ഹാറെഡ് കുഷ്ണറെയും ആണ് ട്രംപ് ഈ ദൗത്യത്തിനു നിയോഗിച്ചത്. ചർച്ചകളിൽ സുപ്രധാന പുരോഗതി കൈവരിച്ചെന്നും ത്രികക്ഷി ചർച്ചകൾ വൈകാതെ ഉണ്ടാവുമെന്നും വിറ്റ്കോഫ് പറഞ്ഞു.
മോസ്കോയിൽ നിന്നു കിയവിൽ എത്തിയ അവർ സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനെ കുറിച്ചാണ് സിലിൻസ്കിയുമായി സംസാരിച്ചത്. യുക്രൈൻ ആവശ്യപ്പെടുന്നത് സുരക്ഷാ ഉറപ്പുകളാണ്. കൂടാതെ, ശൈത്യകാലം കടന്നു പോകാനുള്ള സഹായവും.
സിലിൻസ്കി പറഞ്ഞു: വ്യോമ പ്രതിരോധത്തിനും ഊർജ ആവശ്യങ്ങൾക്കും ഞങ്ങൾ ഏറെ സഹായം പ്രതീക്ഷിക്കുന്നു. അമേരിക്കൻ എൽ എൻ ജി ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്."
ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികൾ ചർച്ചയുടെ മൂന്നാം റൗണ്ടിൽ പങ്കെടുത്തുവെന്നു സിലിൻസ്കി പറഞ്ഞു.
Zelensky says talks with US envoys 'very substantive