Image

ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ യുഎസ് ആക്രമിച്ചു, ഒരെണ്ണം മുക്കി; ഇറാൻ തിരിച്ചടിച്ചു (പിപിഎം)

Published on 06 September, 2026
ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ യുഎസ് ആക്രമിച്ചു, ഒരെണ്ണം മുക്കി; ഇറാൻ തിരിച്ചടിച്ചു (പിപിഎം)

ഇറാന്റെ മൂന്നു എണ്ണക്കപ്പലുകൾ ശനിയാഴ്ച്ച ആക്രമിച്ചെന്നും അതിലൊന്നു മുങ്ങിയെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അതേ സമയം, രണ്ടു യുഎസ് ബന്ധമുള്ള കപ്പലുകൾ ആക്രമിച്ചു തിരിച്ചടിച്ചെന്നു ഇറാൻ വിപ്ലവ സേന ഐ ആർ ജി സി വെളിപ്പെടുത്തി.

രണ്ടു യുഎസ് കപ്പലുകൾക്കു നേരെ ഐ ആർ ജി സി ബാലിസ്റ്റിക് മിസൈൽ തൊടുത്തതിനെ തുടർന്നാണ് ഇറാന്റെ കപ്പലുകൾ തകർത്തതെന്നു സെന്റ്‌കോം പറയുന്നു. മൂന്നു കപ്പലുകളിലും ഉപരോധം ലംഘിച്ചു കടത്തുന്ന ഇറാന്റെ ക്രൂഡ് ഓയിലാണ് ഉണ്ടായിരുന്നത്.

എം ടി കൈലോ എന്ന ടാങ്കർ മുങ്ങിയതായി അവകാശപ്പെട്ട സെന്റ്‌കോം അതിന്റെ വിഡിയോയും പുറത്തു വിട്ടു. കപ്പൽ കത്തിയമരുന്നത് അതിൽ കാണാം.  

യുഎസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് പറഞ്ഞു:  "സംഗതി ലളിതമാണ്. അവർ യുഎസ് കപ്പലുകളെ ആക്രമിച്ചാൽ നമ്മൾ അവരുടെ എണ്ണക്കപ്പലുകൾ ആക്രമിച്ചു മുക്കും. അവർ ചെയ്യേണ്ടത് നമ്മളെ ആക്രമിക്കാതിരിക്കുക എന്നതാണ്."

യുഎസ് കപ്പലുകൾക്കു നേരെ ഉണ്ടായ ആക്രമണങ്ങൾ പരാജയപ്പെടുത്തിയെന്നു സെന്റ്‌കോം പറഞ്ഞു. ആളപായമില്ല താനും.

മുക്കിയ കപ്പലിനു പുറമേ ഇറാന്റെ എം ടി ഡൗണി, എം ടി സ്റ്റാർക് എന്നീ കപ്പലുകൾ ഖർഗ് ദ്വീപിനു സമീപം ആക്രമിച്ചു.

സ്വയം പ്രതിരോധിക്കാൻ ഇനിയും ആക്രമണത്തിനു മടിക്കില്ലെന്നു സെന്റ്‌കോം കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു. "ഐ ആർ ജി സിക്കുള്ള സന്ദേശം വ്യക്തമാണ്: ഞങ്ങളുടെ രണ്ടു കപ്പലുകൾ ആക്രമിച്ചാൽ ഞങ്ങൾ മൂന്നെണ്ണം തിരിച്ചാക്രമിക്കും. കൂടുതൽ ഉയർന്ന  സാമ്പത്തിക നഷ്ടമാവും അത്."  

US attack sinks Iran oil tanker

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക