Image

ഇറാന്റെ എണ്ണക്കപ്പലിനു നേരെ യുഎസ് നാലു മിസൈലുകൾ വിക്ഷേപിച്ചു (പിപിഎം)

Published on 05 September, 2026
ഇറാന്റെ എണ്ണക്കപ്പലിനു നേരെ യുഎസ് നാലു മിസൈലുകൾ വിക്ഷേപിച്ചു (പിപിഎം)

ഇറാന്റെ ഏറ്റവും വലിയ എണ്ണ സംഭരണ കേന്ദ്രമായ ഖർഗ് ദ്വീപിനു 10 കിലോമീറ്റർ അകലെ വച്ചു യുഎസ് സേന ശനിയാഴ്ച്ച രാവിലെ ഒരു ഇറേനിയൻ എണ്ണക്കപ്പലിനു നേരെ ആക്രമണം നടത്തി. കപ്പലിൽ നാലു മിസൈലുകൾ പതിച്ചതായി ഇറാന്റെ തസ്‌നീം ന്യൂസ് പറഞ്ഞു.

എന്നാൽ ആളപായമില്ല. കപ്പലിലെ ജീവനക്കാരെ ഒഴിപ്പിക്കയാണ്.

ഖർഗ് ദ്വീപിൽ പൊട്ടിത്തെറി ഉണ്ടായെന്നു നേരത്തെ തസ്‌നീം പറഞ്ഞു. ലോകത്തു ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമായ ഇറാന്റെ 90% എണ്ണയും സംഭരിച്ചു കയറ്റുമതി ചെയ്യുന്നത് ഖർഗിൽ നിന്നാണ്. ഖർഗ് പിടിച്ചെടുക്കാൻ ആഗ്രഹമുണ്ടെന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ അതികഠിനമായ ചെറുത്തു നിൽപുണ്ടാവുമെന്നു സൈനിക ഉപദേഷ്ടാക്കൾ അദ്ദേഹത്തോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.  

US attacks Iran oil tanker 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക