Image

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണസംഖ്യ 1344 ആയി

Published on 05 September, 2026
 നേപ്പാള്‍ മിന്നല്‍ പ്രളയം: മരണസംഖ്യ 1344 ആയി

 

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1344 ആയി ഉയര്‍ന്നു. ടിബറ്റില്‍ 31 മരണം കൂടി ചൈനീസ് സര്‍ക്കാര്‍ ഇന്ന് സ്ഥിരീകരിച്ചു.

ഗിറോംഗ് ചെക്ക്‌പോസ്റ്റില്‍ ഉണ്ടായിരുന്ന 31 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. കാണാതായ മലയാളികളെക്കുറിച്ച് പുതിയ വിവരങ്ങള്‍ കിട്ടിയിട്ടില്ല എന്ന് ബന്ധുക്കള്‍ പറഞ്ഞു.

നേപ്പാളില്‍ ഇന്നലെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തില്‍ നിന്ന് രണ്ടുപേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. തുരങ്കത്തില്‍ നിന്ന് ഒരു മൃതദേഹവും കണ്ടെടുത്തു. വിവിധ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളില്‍ നിന്ന് 900ത്തോളം പേരെയാണ് കാണാതായത്. ഈ തുരങ്കങ്ങളില്‍ ഇനി ആരെങ്കിലും ജീവനോടെ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

ആകെ 843 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ 85 എണ്ണം കുട്ടികളുടേതാണ്. 501 മൃതദേഹ ഭാഗങ്ങളും കണ്ടെടുത്തു. ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ച ശേഷം ഇതില്‍ 1030 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 4898 പേരെയാണ് ഇനിയും കണ്ടെത്താന്നുള്ളത്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക