Image

പിണറായി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്, പിന്തുണച്ച് സജി ചെറിയാന്‍

Published on 05 September, 2026
 പിണറായി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്, പിന്തുണച്ച് സജി ചെറിയാന്‍

 

തിരുവനന്തപുരം: പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം നേതാവ് സജി ചെറിയാന്‍. പിണറായി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. പാര്‍ട്ടിയിലെ ഒരുവിഭാ?ഗം അണികള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായി. അവരെക്കുറിച്ചാണ് പിണറായി പറഞ്ഞതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

പാര്‍ട്ടിയിലെ ചെറിയവിഭാ?ഗം മാറി വോട്ട് ചെയ്തതുകൊണ്ടാണല്ലോ അവര്‍ വിജയിച്ചത്. അത് ചെയ്യാന്‍ പാടില്ലായിരുന്നു. അത് തെറ്റായിപ്പോയി. അതാണ് പിണറായി വിജയന്‍ സൂചിപ്പിച്ചതെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കാണ് തെറ്റുപറ്റിയതെന്ന് പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞതിലായിരുന്നു സജി ചെറിയാന്റെ പ്രതികരണം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക