
ഒഞ്ചിയം: മാഹിക്കും വടകരയ്ക്കുമിടയിലെ മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞ് ഇരുഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.
സ്റ്റേഷന്‍ പ്ലാറ്റ്ഫോമിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്കായി എത്തിയ ടിപ്പര്‍ ലോറിയാണ് നിയന്ത്രണം വിട്ട് റെയില്‍വേ പാളത്തിലേക്ക് മറിഞ്ഞത്. അപകടസമയത്ത് മറ്റൊരു ട്രാക്കിലൂടെ വന്ന മെമു ട്രെയിന്‍ അധികൃതര്‍ കടത്തിവിടുകയും ചെയ്തു.
വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് പെട്ടെന്ന് അപസ്മാരം ഉണ്ടായതാണ് വാഹനം നിയന്ത്രണം വിടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.