Image

അങ്കമാലിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍നിന്ന് വീണ് ക്ലീനര്‍ മരിച്ചു

Published on 05 September, 2026
 അങ്കമാലിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍നിന്ന് വീണ് ക്ലീനര്‍ മരിച്ചു

 

കൊച്ചി: അങ്കമാലിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍നിന്ന് വീണ് ക്ലീനര്‍ മരിച്ചു. ആസാം ദക്ഷിണ്‍ ബെല്‍ഗുരി സ്വദേശി രതീഷ് റോയിയുടെ മകന്‍ പ്രണിത് റോയ് (26) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 10.30 ഓടെ അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷനിലായിരുന്നു അപകടം. ചമ്പന്നൂര്‍ വ്യവസായ മേഖലയിലെ പ്ലാസ്റ്റിക് ഉത്പന്ന നിര്‍മാണ കമ്പനിയുടെ ലോറിയില്‍ ക്ലീനറായി ജോലി ചെയ്ത് വരികയായിരുന്നു പ്രണിത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക