Image

കെഎസ്യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന് മര്‍ദനം; പിന്നില്‍ സിപിഎം എന്ന് കെഎസ്.യു

Published on 05 September, 2026
 കെഎസ്യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന് മര്‍ദനം; പിന്നില്‍ സിപിഎം എന്ന് കെഎസ്.യു

 

കണ്ണൂര്‍: കെഎസ്യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി. അതുലിന് നേരെ ആക്രമണം. കൂത്തുപറമ്പ് നിര്‍മലഗിരി കോളജിന് സമീപത്തുവച്ചായിരുന്നു സംഭവം. പിന്നാലെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ അതുല്‍ ചികിത്സ തേടി. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് അതുലും കെഎസ്യുവും ആരോപിച്ചു.

ഭരണംമാറിയശേഷവും പിണറായി വിജയന്‍, എ.എന്‍. ഷംസീര്‍ എന്നിവര്‍ക്ക് അനര്‍ഹമായ രീതിയില്‍ പൊലിസ് സംരക്ഷണം ഒരുക്കുന്നെന്നും ഇത് ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് അതുല്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് ചോദ്യം ചെയ്താണ് സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രവര്‍ത്തകര്‍ തന്നെ കൈയേറ്റം ചെയ്തതെന്നാണ് അതുല്‍ പറയുന്നത്.

കൂത്തുപറമ്പ് ടൗണിന് അടുത്തുവച്ച് അതുലിനെ അരമണിക്കൂറോളം സംഘം തടഞ്ഞുവച്ചെന്നും ചോദ്യംചെയ്തശേഷം മര്‍ദിച്ചുവെന്നുമാണ് പരാതി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക