Image

മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

Published on 05 September, 2026
 മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

 

ആലുവ: മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തമിഴ്‌നാട് വേളാങ്കണ്ണി സ്വദേശി സെല്‍വകുമാര്‍ (50) ആണ് അറസ്റ്റിലായത്.

ആലുവ പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആലുവയില്‍ രണ്ട് വര്‍ഷത്തോളമായി താമസിച്ചിരുന്ന ഇയാള്‍ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീടിന് സമീപത്തുണ്ടായിരുന്ന പെണ്‍കുട്ടിയെ സെല്‍വകുമാര്‍ തന്റെ താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്നാണ് പരാതി.

സംഭവത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞ് നിര്‍ത്തി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആലുവ പൊലിസ് ഇയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക