
വിദേശ ഗവൺമെന്റുകളുടെ ഉദ്യോഗസ്ഥരായി യുഎസിൽ ജോലി ചെയ്യുന്ന യുഎസ് പൗരത്വം ഇല്ലാത്തവരുടെ മക്കൾ ഇവിടെ ജനിക്കുമ്പോൾ അവർക്കു നിയമാനുസൃതം സ്ഥിര താമസക്കാരായി റജിസ്റ്റർ ചെയ്യാൻ അനുമതി നൽകുന്ന വിധം ചട്ടം താത്കാലികമായി ഭേദഗതി ചെയ്തതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡി എച് എസ്) അറിയിച്ചു.
വിദേശ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഇവിടെ ജനിക്കുന്ന മക്കൾക്ക് ഈ പ്രയോജനം ലഭിക്കുന്നത് പ്രസിഡന്റ് ട്രംപിന്റെ 14418 എക്സിക്യൂട്ടീവ് ഓർഡറിന്റെ അടിസ്ഥാനത്തിലാണ്.
കുട്ടി ജനിക്കുമ്പോൾ മാതാപിതാക്കൾ രണ്ടു പേരും പൗരത്വം ഇല്ലാത്തവരോ ഒരാൾ പൗരത്വം ഇല്ലാത്തയാളോ ആയിരിക്കാം എന്നാണ് ഉത്തരവിൽ പറഞ്ഞത്.
വിദേശ ഉദ്യോഗസ്ഥർ നിയമിക്കുന്ന സ്വന്തം ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. വിദേശ ഗവൺമെന്റുകൾക്കു വേണ്ടി ജോലി ചെയ്യുന്ന മൂന്നാമതൊരു രാജ്യത്തിൻറെ പൗരൻമാർക്കും ലഭിക്കില്ല. സർക്കാർ ഉടമയിലുള്ള സ്ഥാപനങ്ങളുടെ ജീവനക്കാരെയും ഒഴിവാക്കുന്നു. ചില കോൺട്രാക്ടർമാർ, യുഎസിൽ സ്വന്തം ആവശ്യത്തിന് എത്തിയ വിദേശ ഉദ്യോഗസ്ഥർ എന്നിവർക്കും ഇളവില്ല.
സ്ഥിര താമസത്തിനു അപേക്ഷിക്കാനോ സ്റ്റാറ്റസ് അഡ്ജസ്റ് ചെയ്യാനോ അപേക്ഷിക്കുന്ന ഫോം I-485 പുതുക്കിയിട്ടുണ്ട്. യോഗ്യത നേടാൻ 'യുഎസിൽ നയതന്ത്ര ഉദ്യോഗത്തിൽ ഉള്ളവർ' എന്നു തിരുത്തി.
G-325R ഫോമും പുതുക്കി. ജന്മനാ യുഎസ് പൗരത്വം ലഭിക്കാത്തവരെ രേഖപ്പെടുത്താനാണിത്.
ഇടക്കാല ഭേദഗതികൾ സെപ്റ്റംബർ 4നു നിലവിൽ വന്നു.
DHS amends rule for children born in US to foreign government employees