Image

എയർ ഇന്ത്യ വിമാനം 300 അടി താഴേക്ക് പതിച്ച സംഭവം; പൈലറ്റിനെ പുറത്താക്കി

Published on 04 September, 2026
എയർ ഇന്ത്യ വിമാനം 300 അടി താഴേക്ക് പതിച്ച സംഭവം; പൈലറ്റിനെ പുറത്താക്കി

ഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം 300 അടി താഴേക്ക് പതിച്ച് യാത്രക്കാർ അടക്കം നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ, പൈലറ്റിനെ പരിച്ചുവിട്ട് എയർ ഇന്ത്യ. അപകടമുണ്ടാകുമ്പോൾ പൈലറ്റ് ലഹരി ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് എയർ ഇന്ത്യയുടെ നടപടി.

സുരക്ഷയ്ക്കാണ് എപ്പോഴും പ്രധാന പരിഗണന നൽകുന്നതെന്ന് എയർ ഇന്ത്യ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. പൈലറ്റ്-ഇൻ-കമാൻഡ് ലഹരിവസ്തു ഉപയോഗിച്ചതായി പരിശോധനയിൽ തെളിഞ്ഞുവെന്നും സുരക്ഷ, ശാരീരികക്ഷമത, നിയമപരമായ മാനദണ്ഡങ്ങൾ എന്നിവ ലംഘിക്കുന്നതിനോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ അടിസ്ഥാനത്തിൽ, പൈലറ്റിന്റെ ജോലിയിൽ നിന്ന് അടിയന്തരമായി പിരിച്ചുവിട്ടു എന്നും എയർ ഇന്ത്യ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക