Image

സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിൽ ഇസ്‌ലാമിൽ തടസ്സമില്ല; കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശം തള്ളി പാളയം ഇമാം

Published on 04 September, 2026
സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിൽ ഇസ്‌ലാമിൽ തടസ്സമില്ല; കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശം തള്ളി പാളയം ഇമാം

സ്ത്രീകളുടെ പൊതുഇടപെടലുമായി ബന്ധപ്പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശങ്ങൾ തള്ളി പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. ഇസ്ലാമിൽ ലിംഗ വിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് ഇസ്ലാം ഒരിടത്തും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച ജുമുഅ പ്രസംഗത്തിനിടെയായിരുന്നു പാളയം ഇമാമിന്റെ പ്രതികരണം.

ഇസ്ലാം ഒരിക്കലും സ്ത്രീകളുടെ സാമൂഹിക ഇടപെടലുകൾക്കും പൊതുപങ്കാളിത്തത്തിനും എതിരല്ലെന്ന് സുഹൈബ് മൗലവി പറഞ്ഞു. വിശ്വാസികൾ എന്ന നിലയിൽ സ്ത്രീകളും പുരുഷന്മാരും ഇസ്ലാമിക മാർഗനിർദേശങ്ങൾ ഉൾക്കൊണ്ടും പാലിച്ചുകൊണ്ടുമാണ് സാമൂഹിക രംഗങ്ങളിൽ ഇടപെടേണ്ടത്. അനാവശ്യ നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രമായ യാഥാസ്ഥിതിക നിലപാടുകൾക്കും ലിബറൽ നിലപാടുകൾക്കും മധ്യേയുള്ള മധ്യമ നിലപാടാണ് ഇസ്ലാമിന്റേതെന്നും പാളയം ഇമാം പറഞ്ഞു. ഖുർആൻ മുന്നോട്ടുവയ്ക്കുന്ന മാർഗനിർദേശങ്ങൾ അവഗണിക്കാനാകില്ലെന്നും അതേസമയം അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളും പുരുഷന്മാരും എല്ലാ രംഗങ്ങളിലും അല്ലാഹുവിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കണമെന്നാണ് വിശുദ്ധ ഖുർആൻ ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ സാമൂഹിക ഇടപെടലുമായി ബന്ധപ്പെട്ട് നേരത്തെ കാന്തപുരം നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സ്ത്രീകൾ പൊതുവേദികളിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നതടക്കമുള്ള പരാമർശങ്ങളിൽ കാന്തപുരം പിന്നീട് വിശദീകരണം നൽകുകയും ആത്മീയ ചർച്ചകളെ വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പാളയം ഇമാമിന്റെ നിലപാട് വ്യക്തമാക്കുന്ന ജുമുഅ പ്രസംഗം ശ്രദ്ധേയമാകുന്നത്.

Join WhatsApp News
The Facts 2026-09-05 00:26:23
സത്യത്തിൽ കാന്തപുരത്തെയും മോനെയും ജഫ്രി തങ്ങളെയും അതുപോലുള്ള സ്ത്രീവിരുദ്ധരെയും തലങ്ങും വിലങ്ങും ആക്രമിക്കുമ്പോൾ, അവരെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്ന, യഥാർത്ഥ സ്ത്രീ വിരുദ്ധൻ ആരാണ്? അത് ഇസ്ലാം മതം അല്ലെ. ഇസ്ലാമിക ഗ്രന്ഥത്തിൽ ഉള്ളതൊക്കെ 4 വയസ്സുമുതൽ തുടങ്ങി തൊണ്ടതൊടാതെ വിഴുങ്ങി, ദഹനകേട് വന്നത് കൊണ്ടല്ലേ അവരിപ്പോ അതൊക്കെ സമൂഹത്തിലേക്ക് ഛർദിച്ചു പോകുന്നത്. കാന്തപുരം പുറത്തു പറഞ്ഞതിലും കൂടുതൽ സ്ത്രീ വിരുദ്ധത പുറത്തു പറയാത്തതായി അതിൽ ഇല്ലേ.? ഖുർആനിൽ സ്ത്രീകളെ പുരുഷന്മാരുടെ അധീനതയിലുള്ളവരോ, ഉപഭോഗവസ്തുക്കളോ ആയി കണക്കാക്കുന്ന പ്രധാന ആയത്തുകൾ കുറേയുണ്ട്. അതിൽ ഏറ്റവും അപകടകരമായ ഒരു ആയത്ത് ഇതാണ്. • ​സൂറ അന്നിസാഅ് 4:34 (പുരുഷൻ്റെ അധികാരം): "പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുള്ളവരാണ്... അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങൾ ഭയപ്പെടുന്ന സ്ത്രീകളെ നിങ്ങൾ ഉപദേശിക്കുക, കിടപ്പറകളിൽ അവരുമായി അകന്നു നിൽക്കുക, അടിക്കുകയും ചെയ്യുക." സ്ത്രീകളെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അവകാശമുള്ള വ്യക്തികളായല്ല, മറിച്ച് പുരുഷന് നിയന്ത്രിക്കാനും ശിക്ഷിക്കാനും അധികാരമുള്ള വെറും അടിമവർഗ്ഗമായിട്ടാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. അതായത് ലൈംഗിക ഉപകരണമായും പേറ്റു യന്ത്രമായും പോറ്റു യന്ത്രമായും ആവശ്യം പോലെ ഉപയോഗിക്കാൻ പറ്റുന്നൊരു ജീവനുള്ള വസ്തു. അല്ലേൽ വെറും കൃഷിയിടം. ഇതൊക്കെ വായിച്ചു പഠിച്ചാൽ ഏതു കാന്തപുരവും പെണ്ണിനെ അലമാരയിലോ പെട്ടിയിലോ അടച്ചു വെക്കാൻ പറയില്ലേ? അതിനവരെ തെറ്റു പറയാൻ പറ്റില്ല. ഇന്ത്യയിൽ ജീവിക്കുന്നത് കൊണ്ട്, ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രം ആയതുകൊണ്ട് ബോധവും വിവേകവുമുള്ള നമ്മൾ ഇത് കേൾക്കുമ്പോൾ തിരിച്ചു ചോദിക്കും, 'അലമാരയിൽ അടച്ചു വെക്കാൻ അവരെന്താ കുപ്പായം വല്ലതും ആണോ?ന്ന്. കാരണം നമ്മുടെ തലച്ചോറ് കാലത്തിന് അനുസൃതമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. അവരുടെ തലച്ചോറിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സോഫ്റ്റ്‌വെയറിന്റെ കുഴപ്പം ആണത്. അതിന് അപ്ഡേഷൻ ഇല്ല. ഇവിടുത്തെ സാധാരണ മുസ്ലിങ്ങൾ, (മോഡറേറ്റ് മുസ്ലിംസ്) മതത്തെ ഫുൾ ഓപ്ഷൻ മോഡിൽ വേണ്ടാന്ന് തീരുമാനിച്ചിട്ടാണ് ജീവിക്കുന്നത്. നിസ്കാരം, നോമ്പ്, സകാത് പോലുള്ള മറ്റുള്ളോർക്ക് വിഷമം ഉണ്ടാകാത്ത കാര്യങ്ങൾ മാത്രം എടുത്തു വളരെ നേർപ്പിച്ചാണ് അവർ മതം പ്രാക്ടീസ് ചെയ്യുന്നത്. സ്ത്രീകളെ തല്ലാനും നിസ്കരിക്കാത്തവനെ കൊല്ലാനും പറയുന്ന വയലൻസ് സീൻസ് ഒക്കെ അവരങ്ങു കട്ട് ചെയ്തു കളഞ്ഞത് കൊണ്ടാണ് മതത്തിന്റെ ഭയാനകത അധികം ആരും ചർച്ച ചെയ്യാതെ പോകുന്നത്. കാന്തപുരവും മോനും മതം ഫുൾ ഓപ്ഷൻ സ്വീകരിച്ചവർ ആണ്. എന്നിട്ടും 'അനുസരണ കാട്ടിയില്ലേൽ പെണ്ണിനെ തല്ലണം' എന്ന് മൂപ്പര് പറഞ്ഞില്ലല്ലോ എന്ന് ആശ്വസിക്കാം. ചിലപ്പോൾ ഓർമ പിശക് കാരണം മറന്നു പോയതാകാം. നാളെയോ മറ്റോ കോഴിക്കോട് വെച്ചൊരു വിശദീകരണം ഉണ്ട് പോലും. ഇനി അതിൽ ഇത് പറയാതിരുന്നാൽ മൂപ്പർക്ക് നല്ലത്. (മോൻ പറഞ്ഞിട്ടുണ്ട് നിസ്കരിക്കാത്തവരെ ശിക്ഷിക്കാൻ(കൊ.ല്ലാൻ) പടച്ചോൻ അനുവദിച്ചിട്ടുണ്ടെന്നും ഗുജറാത്ത്‌ വംശഹത്യ നടത്തിയവർ പടച്ചോൻ ചുമതലപെടുത്തിയവർ ആണെന്നുമൊക്കെ) മതപുരോഹിതരെ മാത്രം ചികിൽസിച്ചാൽ മാറുന്ന രോഗം അല്ലിത്. മതത്തിന്റെ നിലനിൽപ്പ് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ളിലെ വയലൻസ്, സ്ത്രീ വിരുദ്ധത, മനുഷ്യ വിരുദ്ധത, അപര മതവിദ്വേഷം, നിസ്കാരം മുടക്കുന്നവർക്ക് നേരെയുള്ള പരസ്യമായ കൊലവിളി തുടങ്ങി പലതിനെയും തള്ളി പറയാൻ തയ്യാറാവണം. അങ്ങിനെ മതത്തെ നവീകരിക്കാൻ മതപണ്ഡിതന്മാർ മുന്നോട്ട് വരണം. അല്ലാത്ത പക്ഷം ദീനിൽ നിന്നും ബുദ്ധിയും വിവരവും ഉള്ളവർ കാലം പോകെ കൊഴിഞ്ഞു പോകും. ഭൂമിയിൽ ഇസ്ലാമിലെ സ്ത്രീകൾക്കും കൂടി സമാധാനം ഉണ്ടാവട്ടെ...Chanakyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക