
ഡൽഹി: ജന്തർ മന്തർ സമരത്തിനിടെ പ്രതിഷേധക്കാരന്റെ പിതാവിനെ ആക്രമിച്ചെന്ന പരാതിയിൽ സ്വയം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന് വിശേഷിപ്പിക്കുന്ന സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയിൽ. പ്രതിയെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി വക്താവ് സൗരവ് ദാസ്, കോ-കൺവീനർ അശുതോഷ് റങ്ക എന്നിവരുടെ നേതൃത്വത്തിൽ പട്ടേൽ ചൗക്കിൽ നിന്ന് ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
സി.ജെ.പി പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒരാളുടെ പിതാവിനെ ആക്രമിച്ചതായും, ഒരു രാഷ്ട്രീയ നേതാവിന്റെ ഇടപെടൽ കാരണമാണ് താൻ ജയിലിൽ പോകാതിരുന്നതെന്നും തീവ്രഹിന്ദു സംഘടനയുടെ പ്രവർത്തകനായ ഭരദ്വാജ് അവകാശപ്പെട്ടിരുന്നു. താൻ ആക്രമിച്ച വ്യക്തിക്ക് 60 തുന്നലുകൾ വേണ്ടിവന്നുവെന്നും മരണത്തിന്റെ വക്കിലായിരുന്നുവെന്നും ഇയാൾ അവകാശപ്പെട്ടു.
ഗാസിയാബാദ് സ്വദേശിയായ സഞ്ജയ് കുമാറിന് തലയ്ക്ക് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ. ഐ.പി.സി 307-ാം വകുപ്പ് പ്രകാരം തനിക്കെതിരെ കേസെടുക്കേണ്ടതായിരുന്നുവെന്നും ഭരദ്വാജ് പറഞ്ഞുരുന്നു