Image

9/11 ആചാരണത്തിനു ട്രംപ് പെന്റഗണിൽ പോകും, ന്യൂ യോർക്കിലെ ചടങ്ങിനു എത്തുന്നതു വാൻസ്‌ (പിപിഎം)

Published on 04 September, 2026
9/11 ആചാരണത്തിനു ട്രംപ് പെന്റഗണിൽ പോകും, ന്യൂ യോർക്കിലെ ചടങ്ങിനു എത്തുന്നതു വാൻസ്‌ (പിപിഎം)

ന്യൂ യോർക്കിൽ 2001 സെപ്റ്റംബർ 11നു അൽ ഖായ്ദ ഭീകരർ നടത്തിയ ആക്രമണത്തിന്റെ 25ആം വാർഷിക ആചരണത്തിൽ പങ്കെടുക്കാൻ പ്രസിഡന്റ് ട്രംപ് ന്യൂ യോർക്കിൽ എത്തുകയില്ല. അദ്ദേഹം വാഷിംഗ്ടണിൽ പെന്റഗണിലെ ചടങ്ങിന് എത്തുമ്പോൾ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ ന്യൂ യോർക്കിലെത്തും.

മുൻ പ്രസിഡന്റുമാരായ ജോ ബൈഡൻ, ജോർജ് ഡബ്ലിയു ബുഷ്, ബരാക്ക് ഒബാമ, ബിൽ ക്ലിന്റൺ  എന്നിവരും ഗ്രൗണ്ട് സീറോയിലെ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ബുഷ് ആയിരുന്നു 2001ൽ പ്രസിഡന്റ്. രാഷ്ട്രീയ പ്രസംഗം ഗ്രൗണ്ട് സിറോയിൽ അനുവദിക്കില്ല എന്നതാണ് ട്രംപ് മാറി നില്ക്കാൻ കാരണമെന്നു റിപ്പോർട്ടുണ്ട്. 

ന്യൂ യോർക്കിലെ പോലെ തന്നെ പ്രധാനമാണ് പെന്റഗണിലെ ചടങ്ങെന്ന് വാൻസ്‌ ചൂണ്ടിക്കാട്ടി.

ന്യൂ യോർക്കിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ ബന്ധുക്കൾ ഉറക്കെ വായിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്നത് ബഹുമതിയായി കാണുന്നുവെന്നു വാൻസ്‌ പറഞ്ഞു.

വർഷം തോറും അനുസ്മരണം നടക്കുന്ന ഗ്രൗണ്ട് സിറോയിൽ 25ആം വർഷം പ്രധാന ചടങ്ങുകൾ നടക്കും.

Vance to visit New York, Trump to stay in Washington on 9/11

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക