Image

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, കാക്കനാട് വിദ്യാര്‍ഥി അറസ്റ്റില്‍

Published on 04 September, 2026
 സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, കാക്കനാട് വിദ്യാര്‍ഥി അറസ്റ്റില്‍

 

കൊച്ചി: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വിഡിയോകളും മോര്‍ഫ് ചെയ്ത് അശ്ലീല രീതിയിലാക്കി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ കൊളജ് വിദ്യാര്‍ഥി അറസ്റ്റില്‍. തൃക്കാക്കരയിലെ സ്വകാര്യ കൊളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയായ എസ്. ശ്രീഹരി (20) ആണ് അറസ്റ്റിലായത്.

ഫോണില്‍നിന്ന് മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പൊലിസ് കണ്ടെത്തി. ഐടി നിയമത്തിലെ 67 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

കോളജ് അധികൃതരുടെ പരാതിയിലാണു വിദ്യാര്‍ഥിക്കെതിരെ കേസെടുത്തത്. കോളജിലെ ചടങ്ങുകളുടെ ഉള്‍പ്പെടെ ചിത്രങ്ങള്‍ ഇയാള്‍ എടുക്കാറുണ്ട്. ഇതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണു പ്രതി മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചതെന്നാണു സംശയം.

അധ്യാപകരുടെയും സഹപാഠികളുടെയും ഇരിക്കുന്നതും നടക്കുന്നതും ഉള്‍പ്പെടെയുള്ള വിഡിയോകളാണു മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചത്. പ്രതിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കോളജില്‍ സമരം നടത്തിയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക