Image

എന്‍ ശക്തന്‍ MLAയുടെ പരിപാടിയില്‍ പീഡനക്കേസ് പ്രതി; മാറ്റി നിര്‍ത്തി രമേശ് ചെന്നിത്തല

Published on 04 September, 2026
 എന്‍ ശക്തന്‍ MLAയുടെ പരിപാടിയില്‍ പീഡനക്കേസ് പ്രതി; മാറ്റി നിര്‍ത്തി രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: പീഡനക്കേസ് പ്രതിയെ പരിപാടിയില്‍ നിന്ന് മാറ്റി നിര്‍ത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്നലെ വൈകീട്ട് നെയ്യാറ്റിന്‍കര എംഎല്‍എ എന്‍ ശക്തന്റെ നേതൃത്വത്തില്‍ നടന്ന ഉജ്വലം പരിപാടിയില്‍ പീഡനക്കേസ് പ്രതി പങ്കെടുത്തത് ശ്രദ്ധയില്‍പ്പെട്ട ആഭ്യന്തര മന്ത്രി പ്രതിയെ മാറ്റി നിര്‍ത്തുകയായിരുന്നു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിതല ഉദ്ഘാടകനായി എത്തിയ പരിപാടിയില്‍ പീഡനക്കേസ് പ്രതി ജോസ് ഫ്രാങ്ക്ലിന്‍ ആയിരുന്നു സ്വാഗത പ്രസംഗകന്‍. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ മാറ്റി നിര്‍ത്തിയിട്ടാണ് ആഭ്യന്തര മന്ത്രി ചടങ്ങില്‍ പങ്കെടുത്തത്. ആഭ്യന്തര മന്ത്രിക്ക് പുറമെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും പരിപാടിയിലെത്തിയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക