Image

ഡീസലിന്റെ ചില്ലറ വിൽപന വില യുഎസിൽ $5.820 ആയി, യുദ്ധം തുടങ്ങിയപ്പോൾ ഉണ്ടായിരുന്നതിൽ നിന്നു 53% വർധന, ഗ്യാസോലിനും കൂടി (പിപിഎം)

Published on 04 September, 2026
ഡീസലിന്റെ ചില്ലറ വിൽപന വില യുഎസിൽ  $5.820 ആയി, യുദ്ധം തുടങ്ങിയപ്പോൾ ഉണ്ടായിരുന്നതിൽ നിന്നു 53% വർധന, ഗ്യാസോലിനും കൂടി (പിപിഎം)

യുഎസിൽ ഡീസലിന്റെ ചില്ലറ വിൽപന വില വ്യാഴാഴ്ച്ച റെക്കോർഡിട്ടു ഗാലന്  $5.820 ആയി. ഫെബ്രുവരി 28നു യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചപ്പോൾ ഉണ്ടായിരുന്ന  $3.76ൽ നിന്ന് 53% വർധനയാണിത്.

സ്വന്തം വാഹനങ്ങളിൽ ഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്ന അൺലെഡഡ് ഗ്യാസോലിൻ വിലയും അതോടൊപ്പം ഉയർന്നു ഗാലന് $4.14 ആയി. ബുധനാഴ്ച്ച ഉണ്ടായിരുന്നതിനേക്കാൾ രണ്ടു സെന്റ് കൂടിയതായി എ എ എ ഡാറ്റ കാണിക്കുന്നു.

ലോകമൊട്ടാകെ ക്രൂഡ് ഓയിൽ വിലയും കൂടുകയാണ്. ബ്രെന്റ് ക്രൂഡിന്റെ അന്താരാഷ്ട്ര വില വ്യാഴാഴ്ച്ച ബാരലിനു $97 ആയി. പിന്നീടത്  $95.52 ആയി കുറഞ്ഞെങ്കിലും ഓഗസ്റ്റ് 4നേക്കാൾ 20% മുകളിലാണ്.  

എന്നാൽ ഡീസൽ വില വർധനയിലാണ് നിരീക്ഷകർ ആശങ്ക പ്രകടിപ്പിക്കുന്നത്. ബോട്ടുകൾ, ട്രെയിനുകൾ, കാർഷിക ഉപകരണങ്ങൾ എന്നിങ്ങനെ ലോകമൊട്ടാകെ നിരവധി ആവശ്യങ്ങൾക്കു വേണ്ടി വരുന്ന ഇന്ധനത്തിന്റെ വിലക്കയറ്റം ഗ്രോസറി വിലകളെ നേരിട്ടു തന്നെ ബാധിക്കും.

2022 ജൂണിൽ റഷ്യ യുക്രൈനിൽ ആക്രമണം ആരംഭിച്ചപ്പോഴാണ് ഡീസൽ വില ഏറ്റവും ഉയർന്ന  $5.8159ൽ എത്തിയത്. ഇപ്പോഴത്തെ വില മൂന്നു സെന്റ് കൂടി വർധിച്ചാൽ ആ റെക്കോർഡിലെത്തും.  

Diesel prices in US soar to record high 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക