Image

നിർമല സീതാരാമൻ ന്യൂ യോർക്കിൽ നിക്ഷേപകരുമായി ആശയവിനിമയം നടത്തി (പിപിഎം)

Published on 04 September, 2026
നിർമല സീതാരാമൻ ന്യൂ യോർക്കിൽ നിക്ഷേപകരുമായി ആശയവിനിമയം നടത്തി (പിപിഎം)

ലോകത്തു ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതാണെന്നു ന്യൂ യോർക്കിൽ ഇന്ത്യൻ കോൺസൽ ജനറലും ബാങ്ക് ഓഫ് അമേരിക്കയും ചേർന്നു സംഘടിപ്പിച്ച റൗണ്ട്ടേബിളിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി.

2026-27ന്റെ ആദ്യ ക്വാർട്ടറിൽ കൈവരിച്ച 7.8% സാമ്പത്തിക വളർച്ച ചൂണ്ടിക്കാട്ടിയ സീതാരാമൻ, നിക്ഷേപത്തിന് ഏറ്റവും ഉചിതമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് എടുത്തു പറഞ്ഞു. സാമ്പത്തിക വെല്ലുവിളികൾ വളർച്ചയ്ക്കു തടസമായിട്ടില്ല.

സാമ്പത്തിക രംഗത്തു കൊണ്ടുവന്ന Insolvency and Bankruptcy Code ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ അവർ ചൂണ്ടിക്കാട്ടി. ബാങ്കുകൾക്കും വ്യവസായങ്ങൾക്കും സുഗമമായി വളരാൻ കഴിയുന്ന അന്തരീക്ഷം ഉണ്ടാക്കാൻ അവ സഹായിച്ചിട്ടുണ്ട്.

നിക്ഷേപങ്ങൾ ആകർഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മത്സരിച്ചാണ് ശ്രമിക്കുന്നതെന്നു സീതാരാമൻ പറഞ്ഞു. 2047ൽ വികസിത ഭാരതം എന്ന ലക്‌ഷ്യം കൈവരിക്കാൻ അത്തരം ശ്രമങ്ങൾ സഹായിക്കും.

ആദ്യ ക്വാർട്ടറിലെ വളർച്ചാ നിരക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കരുത്തു തെളിയിക്കുന്നുവെന്നു അംബാസഡർ വിനയ് ക്വാത്ര പറഞ്ഞു.

Sitharaman meets investors in New York  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക