
ഇറാനെതിരായ യുദ്ധം അവസാനിച്ചെന്നു പ്രഖ്യാപിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. മിഡിൽ ഈസ്റ്റിലെ സേനാ വിന്യാസം 2027ലേക്കു നീട്ടാൻ ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് തീരുമാനിച്ചു എന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് 'വാഷിംഗ്ടൺ പോസ്റ്റ്' ഈ വാർത്ത പുറത്തു വിട്ടത്.
യുദ്ധം ഉണ്ടാക്കിയ ആഭ്യന്തര പ്രത്യാഘാതങ്ങൾ കണക്കിലെടുത്തു അത് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ട്രംപ് മുതിർന്ന സഹായികളുമായി യുദ്ധം അവസാനിപ്പിക്കുന്ന കാര്യം ചർച്ച ചെയ്‌തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കടുത്ത സാമ്പത്തിക സമ്മർദം താങ്ങാൻ കഴിയാതെ വരുമ്പോൾ ഇറാൻ സ്വയം അവരുടെ ആണവ പദ്ധതി അവസാനിപ്പിച്ച് യുഎസ് ഉന്നയിക്കുന്ന പ്രധാന ആവശ്യത്തിനു വഴങ്ങും എന്നാണ് ട്രംപിന്റെ പ്രതീക്ഷ.
ഓപ്പറേഷൻ ഇക്കണോമിക് ഔട്‍കാസ്റ്റ് എന്ന പേരിൽ ഇറാന്റെ മേൽ സാമ്പത്തിക സമമർദം മുറുക്കാനുള്ള നടപടികൾ യുഎസ് ഊർജിതമായി നടപ്പാക്കി വരികയാണ്. ഇറാന്റെ സമ്പത്തായ എണ്ണ, കപ്പൽ ഗതാഗതം, വ്യോമയാനം, ഡിജിറ്റൽ ആസ്തികൾ എന്നിവ തകർക്കാനുള്ള പദ്ധതിയാണിത്.
യുദ്ധം അടുത്ത വർഷത്തേക്കു നീണ്ടു പോകും എന്ന കണക്കുകൂട്ടലിലാണ് ഹേഗ്സേഥ് സേനാ വിന്യാസം നീട്ടാൻ തീരുമാനിച്ചതെന്നു 'ജേർണൽ' ചൂണ്ടിക്കാട്ടി. ഇറാനിൽ മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുന്ന നിരവധി കേന്ദ്രങ്ങൾ യുഎസ് ബോംബ് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. സിവിലിയൻ മരണങ്ങൾ ഉണ്ടായെന്നത് ഇറാനെ കൂടുതൽ പ്രകോപിപ്പിച്ചിട്ടുണ്ട്. ഗൾഫിലും ജോർദാനിലും യുഎസ് താവളങ്ങൾ ആക്രമിച്ചാണ് അവർ മറുപടി നൽകിയത്.
Trump weighs declaring war on Iran over