Image

സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഞങ്ങള്‍: ഇസ്‌ലാം അവര്‍ക്ക് രണ്ടാം സ്ഥാനം നല്‍കിയിട്ടില്ല; വിശദീകരണവുമായി കാന്തപുരം

Published on 03 September, 2026
സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഞങ്ങള്‍:  ഇസ്‌ലാം അവര്‍ക്ക് രണ്ടാം സ്ഥാനം നല്‍കിയിട്ടില്ല; വിശദീകരണവുമായി കാന്തപുരം

തൃശൂര്‍: സ്ത്രീവിരുദ്ധ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സ്ത്രീകളെ കുഴിച്ചു മൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്‌ലാം അങ്ങനെ പറയുന്നില്ലെന്നും കാന്തപുരം പറഞ്ഞു. 

സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്‍കി എന്ന് പറയുന്നത് ശരിയല്ല. പെൺകുട്ടികൾക്ക് മാത്രമായി മദ്രസയും സ്കൂളും നമ്മൾ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ പെൺകുട്ടികൾക്കായി ധാരാളം സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയുടെ പലഭാഗങ്ങളിലും പെൺകുട്ടികൾക്ക് വേറെയും ആൺകുട്ടികൾക്ക് വേറെയുമായി സ്ഥാപനങ്ങൾ ഉണ്ടാക്കി. അനാഥരായ പെൺകുട്ടികളെയും സംരക്ഷിക്കുന്നുണ്ട്. ഭക്ഷണം വസ്ത്രവും മരുന്നും സൗജന്യമായി കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലാ മീലാദ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിൽ വിമർശനം ഉയർന്നതിന് പിന്നാലെ മഹല്ലുകൾക്കും മദ്രസകൾക്കും നിർദ്ദേശം എന്ന നിലയിൽ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ഇറക്കിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാർക്കിടയിൽ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയിൽ പറഞ്ഞത്. ഇതിനെതിരെ ഇടതുസംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. 

എസ്എഫ്ഐയും ഡിവൈഎഫ്ഐയും അടക്കം വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തി. സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ 'പ്രദർശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നായിരുന്നു എസ്എഫ്‌ഐ പറഞ്ഞത്.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-03 22:55:26
💥🔥പെണ്ണുങ്ങൾ പള്ളിയിൽ കയറാൻ പാടില്ല, അവർക്ക് വിദ്യാഭ്യാസം പാടില്ല, അവർ ഇംഗ്ലീഷ് പഠിക്കാൻ പാടില്ല, തുള്ളാൻ പാടില്ല, പെർഫ്യൂം ഉപയോഗിക്കാൻ പാടില്ല, അണിഞ്ഞൊരുങ്ങാൻ പാടില്ല, അവർ ഖുർ ആൻ മറ്റു ഭാഷകളിൽ വായിക്കാൻ പാടില്ല, - എന്നും കുന്നും ഇമ്മാതിരി ഫത്വകൾ ഇറക്കി അങ്ങനെ ജാ ഹിലിയാ കാലത്തിലേക്കു ആ ഒരു ജനതയെ മൊത്തം പുറകോട്ടടിക്കുകയാണ്. അൽ ബക്ര, തൗബ, നിസ്സാ, അഹസാബ് .... ഈ നാല് സുറാ വായിച്ചാൽ മതി സ്ത്രീകളോടുള്ള ഇസ്ലാമിന്റെ "മൃദു സമീപനം" ആർക്കും പെട്ടെന്ന് മനസ്സിലാകും. വളർത്തു മൃഗത്തിന് തുല്യമായിട്ടാണ് സ്ത്രീകളെ ഹദീസ്സുകളിലും കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലും വർണ്ണിച്ചിരിക്കുന്നത്. പുറകിൽ നിന്നും മുൻപിൽ നിന്നും സ്ത്രീയെ ഭോഗിക്കാനും, കൃഷിയിടം പോലെ ഉഴുതു മറിക്കാനും കല്പന ഇറക്കിയ അള്ളാഹു. പൊതുമധ്യത്തിൽ ഇവന്മാർ പരിഹാസ്യരാകുന്നത് ഇവന്മാർ അറിയുന്നില്ല. മുസ്ലീം പെൺകുട്ടികൾ തന്നെ ഈ 'ഉസ്തുക്കളെ' റോക്കറ്റിൽ കേറ്റാൻ തുടങ്ങി. ആണിന്റെ പകുതി ബുദ്ധി മാത്രമാണ് മുസ്ലീം പെണ്ണിനുള്ളതെന്നു ഇന്നും വിശ്വസിക്കുന്നവരാണ് എല്ലാ മുസ്ലീം ആണുങ്ങളും. ഇത് തന്നെയാണ് പൗലോസും ബൈബിളിൽ പറയുന്നതെന്നുള്ള കാര്യം വളരെ ബുദ്ധിപരമായി ക്രിസ്തിയാനികൾ മറച്ചു വച്ച് മൗനം പാലിക്കുന്നു , എനിക്ക് ചിരി വരുന്നു. ഒറ്റ ഒരു ക്രിസ്ത്യാനി രാഷ്ട്രീയക്കാരനോ, ക്രിസ്ത്യാനി സാഹിത്യകാരനോ ഈ വിഷയം ഏറ്റു പിടിച്ചോ ?? , ഇല്ലാ. അവന് മിണ്ടാൻ ഒക്കില്ല, കാരണം അവന്റ കഷത്തിലിരിക്കുന്ന ബുക്കിലും ഇതേ ആയത്തുകൾ ഉണ്ട്‌. അവന്റെ ഇരട്ട സഹോദരൻ ആണല്ലോ ഹാഗറിന്റെ മകൻ ഇസ്മായീൽ. ആ ഗോത്രക്കാരൻ ആണല്ലോ മുഹമ്മദ് (സ ) റസ്സൂൽ. ഇസ്സഹാക്കിന്റെ മകൻ യാക്കോബിന്റെ ഗോത്രം ആണല്ലോ യഹൂദ ഗോത്രം. ഒരപ്പന്റെ മക്കളാണ് യഹൂദനും , ക്രിസ്ത്യനും , ഇസ്ലാമും - അതായത് അബ്രഹാമിക് മതങ്ങൾ അല്ലെങ്കിൽ സെമിറ്റിക് മതങ്ങൾ. ഇനിയും ഒരു ദിവസം പോലും ഈ പരമോന്നത മുഫ്തിയെ കേരളത്തിൽ വച്ചു പൊറുപ്പിച്ചു കൂടാ.ഇത്‌ സുവർണ്ണാവസരമാണ്. എല്ലാത്തരം പെണ്ണുങ്ങളും ഇവനെതിരെ തെരുവിലിറങ്ങണം. Rejice ജോൺ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക