Image

സൗത്ത് ഏഷ്യൻ സമൂഹത്തിനെതിരായ അതിക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യം (പിപിഎം)

Published on 03 September, 2026
സൗത്ത് ഏഷ്യൻ സമൂഹത്തിനെതിരായ അതിക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യം (പിപിഎം)

സൗത്ത് ഏഷ്യൻ സമൂഹത്തിനെതിരായ വിദ്വേഷവും പീഡനവും അതിക്രമവും വർധിച്ചു വരുന്നതു തടയണമെന്നു സൗത്ത് ഏഷ്യൻ അമേരിക്കൻ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഇന്ത്യൻ അമേരിക്കൻ റെപ്. രാജാ കൃഷ്ണമൂർത്തി വിളിച്ചു കൂട്ടിയ റൗണ്ട് ടേബിളിലാണ് ഈ ആവശ്യം ഉന്നയിച്ചത്.  

ഫെഡറൽ, സ്റ്റേറ്റ്, ലോക്കൽ തലങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ നോർത്ത് കരളിന, ടെക്സസ്, ന്യൂ ജേഴ്‌സി, വിർജീനിയ, കാലിഫോർണിയ, മിഷിഗൺ, പെൻസിൽവേനിയ സംസ്ഥാനങ്ങളിൽ നിന്ന് എത്തി. യുഎസ് ഹൗസിലെ ഇന്ത്യൻ അമേരിക്കൻ അംഗങ്ങളായ പ്രമീള ജയപാൽ, ആമി ബെറ, സുഹാസ് സുബ്രമണ്യം എന്നിവരും പങ്കെടുത്തു. ഇന്ത്യൻ അമേരിക്കൻ ഇമ്പാക്ട്, സ്റ്റോപ്പ് എ എ പി ഐ ഹെയ്റ്റ് എന്നീ സംഘടനകളുടെ പ്രതിനിധികളും.  

"സൗത്ത് ഏഷ്യൻ അമേരിക്കക്കാരെ സംരക്ഷിക്കുന്നതു സംബന്ധിച്ചാണ് ഞങ്ങൾ ചർച്ച ചെയ്തത്," കൃഷ്ണമൂർത്തി പറഞ്ഞു. "മാത്രമല്ല, ഈ നാട്ടിൽ ജനിച്ചില്ല എന്നതു കൊണ്ട് ഒരു അമേരിക്കനും ഈ നാട്ടുകാരനല്ല എന്നു തോന്നാൻ ഇടയാവരുത്. അവരുടെ വിശ്വാസങ്ങൾ മൂലം അന്യരാവാൻ പാടില്ല. അവരുടെ പേരു മൂലം അന്യരാവാൻ പാടില്ല."

സൗത്ത് ഏഷ്യൻ സമൂഹങ്ങളുടെ ദുരനുഭവങ്ങൾ ചർച്ച ചെയ്യപ്പെട്ടെന്നു കൃഷ്ണമൂർത്തിയുടെ ഓഫിസ് പറഞ്ഞു. വിദ്വേഷത്തിനു കാരണങ്ങൾ എന്താണ്, അവ തടയാൻ നടപടികൾ എന്താണ് എന്നിങ്ങനെയുള്ള കാര്യങ്ങളും ചർച്ച ചെയ്തു.

മേയിൽ കൃഷ്ണമൂർത്തി ഹൗസിൽ Hate Crimes Commission Act വീണ്ടും അവതരിപ്പിച്ചിരുന്നു. ഡെമോക്രാറ്റിക് സെനറ്റർ കിർസ്റ്റാൻ ഗിലിബ്രാൻഡ്, റെപ്. ഗ്രെയ്‌സ് മെങ്, റെപ്. നൈദിയ വെലസ്സ്‌ക്വേസ് എന്നിവർ സഹ അവതാരകരായി.

US lawmakers call for stronger action against hate crimes targeting South Asian community

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക