
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. വി.ഡി. സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ യോഗമാണിത്. ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന യോഗത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും പാര്‍ട്ടിയുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കാനാണ് സാധ്യത.
കെപിസിസി പ്രസിഡന്റ് പദവിയിലെ അനിശ്ചിതത്വവും ബോര്‍ഡ്, കോര്‍പറേഷന്‍ നിയമനങ്ങള്‍ വൈകുന്നതും നേതാക്കള്‍ ചൂണ്ടിക്കാണിക്കും. പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി രംഗത്തെത്തിയിരുന്നു.