Image

കുഴല്‍പ്പണവേട്ട; ആര്യങ്കാവില്‍ 13 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി

Published on 03 September, 2026
 കുഴല്‍പ്പണവേട്ട; ആര്യങ്കാവില്‍ 13 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി

 

കൊല്ലം: കേരള - തമിഴ്‌നാട് അതിര്‍ത്തിയിലെ ആര്യങ്കാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ കുഴല്‍പ്പണം പിടികൂടി. രേഖകളില്ലാതെ കടത്തികൊണ്ടുവന്ന 13 ലക്ഷം രൂപയാണ് എക്സൈസ് പിടികൂടിയത്. വാഹന പരിശോധനക്കിടയില്‍ കുഴല്‍പ്പണ കടത്തുകാര്‍ എക്സൈസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.

തമിഴ്‌നാട് സ്വദേശികളായ ഏഴുമലൈ ചിന്നപ്പന്‍, ശക്തി സുബ്രഹ്മണി എന്നിവരാണ് കുഴല്‍പ്പണവുമായി പിടിയിലായത്. സേലത്തുനിന്ന് എറണാകുളം പെരുമ്പാരിലേക്ക് കൊണ്ടുവന്നതായിരുന്നു നോട്ടുകള്‍ എന്നാണ് പ്രതികള്‍ എക്‌സൈസിനോട് പറഞ്ഞത്. 100 എണ്ണം വീതമുള്ള 26 കെട്ടുകളായിട്ടായിരുന്നു പണം ഇവര്‍ കൈയില്‍ സൂക്ഷിച്ചിരുന്നത്.

കഴിഞ്ഞദിവസം കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഏഴ് ലക്ഷം രൂപയുമായുമായി രണ്ടുപേര്‍ ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയിലായിരുന്നു. തെങ്കാശി സ്വദേശികളായ നാരായണന്‍, അരുണ്‍ എന്നിവരെയായിരുന്നു കള്ളപ്പണവുമായി പിടികൂടിയത്. രണ്ട് കേസുകളും എക്‌സൈസ് പൊലീസിന് കൈമാറിയിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക