Image

ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്കില്‍ പോകുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് പരിക്ക്

Published on 03 September, 2026
 ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്കില്‍ പോകുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് പരിക്ക്

 

ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും 25 വയസില്‍ താഴെയുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരില്‍ ഒരാള്‍ മണ്ണഞ്ചേരി സ്വദേശിയാണ്.

ബൈക്കിന്റെ യഥാര്‍ത്ഥ ഉടമയുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ബൈക്ക് മറ്റൊരാളുടെ കയ്യിലായിരുന്നുവെന്നാണ് പൊലീസിനോട് ഇയാള്‍ പറഞ്ഞത്. ബൈക്ക് മോഷണം പോയത് എപ്പോഴാണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അപകടത്തിന് തൊട്ടുമുമ്പും സംഘം മോഷണം നടത്തിയതായി സംശയമുണ്ട്. 25 പാക്കറ്റ് സിഗററ്റ് അപകടസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. അമിത വേഗതയിലായിരുന്ന വാഹനം നിയന്ത്രണം തെറ്റി മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന രണ്ടുപേരും തല്‍ക്ഷണം മരിച്ചു.

അപകടത്തിന് തൊട്ടുമുമ്പും സംഘം മോഷണം നടത്തിയതായി സംശയമുണ്ട്. 25 പാക്കറ്റ് സിഗററ്റ് അപകടസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക