
യുഎസ് ഇമിഗ്രെഷൻ ആൻഡ് കസ്റ്റംസ് (ഐസ്) ഓഗസ്റ്റിൽ ഏതാണ്ട് 50,000 കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു. പ്രസിഡന്റ് ട്രംപിന്റെ രണ്ടാം ഭരണത്തിൽ ഏറ്റവുമധികം അറസ്റ്റ് നടന്ന ജൂലൈയിലെ കണക്കു കൂടി ചേർന്നാൽ രണ്ടു മാസത്തെ മൊത്തം അറസ്റ്റ് 100,000 വരും.
ദേശീയ തലത്തിൽ അനധികൃത കുടിയേറ്റക്കാർക്കെതിരായ വേട്ട ഊര്ജിതമാക്കിയ ശേഷം വേണ്ടത്ര അറസ്റ്റുകൾ നടക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നു ജൂലൈ മുതൽ കൂടുതൽ ഊർജിതമാക്കിയിരുന്നു. ഫെബ്രുവരിയിലും മാർച്ചിലും അറസ്റ്റുകൾ കുറഞ്ഞു, മേയിൽ കൂടി തുടങ്ങി. ജൂണിലും ജൂലൈയിലും റെക്കോർഡിട്ടു എന്നാണ് എൻ ബി സി റിപ്പോർട്ട്.
എന്നാൽ ഐസ് നീക്കങ്ങൾ കൂടുതൽ രഹസ്യമാവുകയും ചെയ്തു. മിനെപോളിസിൽ രണ്ടു യുഎസ് പൗരന്മാരെ ഐസ് വെടിവച്ചു കൊന്നതിനെ തുടർന്നുണ്ടായ കടുത്ത പ്രതിഷേധം കണക്കിലെടുത്തു ഐസ് പ്രവർത്തനം അത്തരം രോഷം ഉയർത്താത്ത രീതിയിലാക്കാൻ പുതിയ ഡി എച് എസ് മേധാവി മാർക്വേയ്‌ൻ മുള്ളിൻ നിർദേശം നൽകിയിരുന്നു.
ജൂലൈയിൽ അറസ്റ്റുകൾ ദിവസേന ശരാശരി 1,600 ആയി. മൊത്തം 49,571 പേരെ അറസ്റ്റ് ചെയ്തു. അതിൽ പ്രതിദിനം ശരാശരി 800 പേർ യാതൊരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്തവർ ആയിരുന്നു.
ICE arrests near 50,000 immigrants in August