Image

ജന്മാവകാശ പൗരത്വം: ട്രംപിന്റെ പുതിയ ഉത്തരവും കോടതി തടഞ്ഞു (പിപിഎം)

Published on 03 September, 2026
ജന്മാവകാശ പൗരത്വം: ട്രംപിന്റെ പുതിയ ഉത്തരവും കോടതി തടഞ്ഞു (പിപിഎം)

മക്കൾക്കു പാസ്പോർട്ട് ലഭിക്കണമെങ്കിൽ മാതാപിതാക്കൾ പൗരത്വമോ ഇമിഗ്രെഷൻ സ്റ്റാറ്റസോ തെളിയിക്കണം എന്ന ചട്ടം കൊണ്ടുവരാൻ ട്രംപ് ഭരണകൂടം നടത്തിയ നീക്കം ഫെഡറൽ കോടതി ബുധനാഴ്ച്ച തടഞ്ഞു.

ജന്മാവകാശ   പൗരത്വം പാടേ നിരോധിക്കുന്ന പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് സുപ്രീം കോടതി തടഞ്ഞതിനെ തുടർന്നാണ് ഓഗസ്റ്റ് 6നു പുതിയ ഉത്തരവിറക്കിയത്. എന്നാൽ ആ ഉത്തരവ് നിയമവിരുദ്ധമാണെന്ന് മെരിലാൻഡിലെ ഗ്രീൻബെൽറ്റിൽ യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്ജ് ഡെബോറ ബോർഡ്‌മാൻ തീർപ്പു കല്പിച്ചു. അതു പ്രാഥമികമായി മരവിപ്പിക്കയും ചെയ്തു.  

യുഎസിൽ കുട്ടിക്കു പൗരത്വം കിട്ടാൻ വേണ്ടി ഇവിടെ വന്നു പ്രസവിക്കുക എന്ന ബെർത്ത് ടൂറിസം പദ്ധതി പൊളിക്കാനാണ് ഓഗസ്റ്റ് 6നു ട്രംപ് എക്സിക്യൂട്ടീവ് ഓർഡർ ഇറക്കിയത്. അതു നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയും.

യുഎസ് പൗരത്വത്തിന്റെ മൂല്യം ഈ ഭരണകൂടം കർശനമായി സംരക്ഷിക്കും എന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് ടോമി പിഗോട്ട് പ്രസ്താവനയിൽ പറഞ്ഞു. കുടിയേറ്റം നിയന്ത്രിക്കാനുള്ള ട്രംപിന്റെ അജണ്ടയിൽ സുപ്രധാനമാണ് ജന്മാവകാശ പൗരത്വം നിർത്തലാക്കുക എന്നത്. 

വിദേശരാജ്യത്തിനു വേണ്ടി യുഎസിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കു ഈ ഉത്തരവ് പൗരത്വം നിഷേധിക്കും. പൗരത്വം നേടാൻ തട്ടിപ്പു നടത്തിയവരെ 'വിദേശി ശത്രു' എന്ന പേരിൽ വിലക്കുന്നുമുണ്ട്.

ഉത്തരവ് നടപ്പാക്കിയാൽ മക്കൾക്കു പൗരത്വം കിട്ടാൻ അപേക്ഷ നൽകുന്ന മാതാപിതാക്കൾ അല്ലെങ്കിൽ രക്ഷിതാക്കൾ സ്വന്തം പൗരത്വം തെളിയിക്കുന്ന യുഎസ് പാസ്പോർട്ട് അല്ലെങ്കിൽ ബെർത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അതല്ലെങ്കിൽ സ്വന്തം ഇമിഗ്രെഷൻ സ്റ്റാറ്റസിനു തെളിവ് നൽകണം -- I-94 ഫോം അല്ലെങ്കിൽ സ്ഥിരതാമസം തെളിയിക്കുന്ന കാർഡ്.  

അതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ പൗരത്വം തീരുമാനിക്കുക എന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ നിർദേശത്തിൽ പറയുന്നു.

നിലവിൽ അത്തരം രേഖകളൊന്നും ഹാജരാക്കേണ്ടതില്ല.

US may ask parents to prove citizenship to get passports for children

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക