
ടിബറ്റിലെ മഞ്ഞു മല ഇടിഞ്ഞു നേപ്പാളിൽ മിന്നൽ പ്രളയത്തിൽ ആയിരത്തിലേറെ ആളുകൾ മരിച്ചത് മലിനീകരണം മൂലമാണെന്നു ചൂണ്ടിക്കാട്ടി, അതിന്റെ പേരിൽ യുഎസ്, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്നു കാഠ്മണ്ഡു ആവശ്യപ്പെട്ടു. "ഔദാര്യമല്ല ചോദിക്കുന്നത്," വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ 'കാഠ്മണ്ഡു പോസ്റ്റ്' പത്രത്തോടു പറഞ്ഞു. "അവർക്കു ധാർമികമായ ഉത്തരവാദിത്തമുണ്ട്."
ഏറ്റവുമധികം മാലിന്യം പുറത്തു വിടുന്നത് ഈ മൂന്നു രാജ്യങ്ങളുമാണെന്നു ഖനാൽ ചൂണ്ടിക്കാട്ടി. അതിന്റെ ഫലമായാണ് ഈ മഹാദുരന്തം ഉണ്ടായത്.
ഭോട്കോസി നദി കരകവിഞ്ഞൊഴുകിയപ്പോൾ മരിച്ചവരുടെ എണ്ണം 1,000 കഴിഞ്ഞെന്നാണ് കണക്ക്. നാലായിരത്തോളം പെരെ കാണാതായി.
വളരെ വേഗത്തിൽ മഞ്ഞുമലകൾ ഇടിയുന്നതിന്റെ ഭീഷണിയിലാണ് നേപ്പാൾ എന്നു ഖനാൽ പറഞ്ഞു. അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ടു ഫണ്ട് ഫോർ റെസ്പോണ്ടിംഗ് ടു ലോസ് ആൻഡ് ഡാമേജ് (എഫ് ആർ എൽ ഡി) എന്ന യുഎൻ ബന്ധമുള്ള സംഘടനയെ സമീപിച്ചിട്ടുണ്ട്.
നേപ്പാൾ മലിനീകരണമൊന്നും ഉണ്ടാക്കുന്നില്ലെന്നു ഖനാൽ പറഞ്ഞു. എന്നാൽ മറ്റുള്ളവർ ഉണ്ടാക്കുന്ന മലിനീകരണത്തിന്റെ ഫലം നേപ്പാൾ അനുഭവിക്കേണ്ടി വരുന്നു. "ഞങ്ങൾ സൃഷ്ടിക്കാത്ത പ്രതിസന്ധിയുടെ ദുരന്തം ഞങ്ങൾ അനുഭവിക്കുന്നു. പൊടുന്നനെ ഉരുകി പൊട്ടുന്ന മഞ്ഞുമലകളും സുനാമിയുമൊക്കെ കാലാവസ്ഥാ മാറ്റത്തിന്റെ നേരിട്ടുള്ള ഫലമാണ്.
നേപ്പാൾ സഹായമോ ഔദാര്യമോ അല്ല തേടുന്നതെന്നു ഖനാൽ പറഞ്ഞു. "നീതിയും നഷ്ടപരിഹാരവുമാണ് ആവശ്യം. അതിനുള്ള നിയമപരവും ധാർമികവുമായ ഉത്തരവാദിത്തം അവർക്കുണ്ട്."
ലോകത്തു ഏറ്റവുമധികം മലിനീകരണം ഉണ്ടാക്കുന്നത് ചൈനയുടെ വ്യവസായങ്ങൾ ആണെന്നു ഖനാൽ ചൂണ്ടിക്കാട്ടി. അതു കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തു യുഎസ്. മൂന്നാമത് ഇന്ത്യ.
"നേപ്പാൾ പോലെ ഇരകളാവുന്ന രാജ്യങ്ങൾക്കു നഷ്ടപരിഹാരം നൽകാൻ ഈ രാജ്യങ്ങൾക്കു ഉത്തരവാദിത്തമുണ്ട്."
ഹിമാലയൻ മഞ്ഞുമലകൾ അപ്രത്യക്ഷമായാൽ ഗംഗയും തൃശൂലും പോലെ ദക്ഷിണേഷ്യയിലെ രണ്ടു ബില്യൺ ആളുകൾക്ക് വെള്ളം നൽകുന്ന നദികൾ നഷ്ടത്തിലാവുമെന്നു മന്ത്രി പറഞ്ഞു. നേപ്പാളിനു മാത്രമല്ല, ദക്ഷിണേഷ്യൻ സംസ്കാരത്തിനു തന്നെ ഇതു ഭീഷണിയാണ്.
Nepal seeks 'compensation' from polluters US, India, and China