
കൊച്ചി: മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്.
നിയമപരമായി രാജി ആവശ്യപ്പെടുന്നില്ലെങ്കിലും മുന്‍കാലങ്ങളില്‍ സമാന സാഹചര്യങ്ങളില്‍ കുറ്റക്കാരായി കണ്ടെത്തിയപ്പോള്‍ എതിരാളികള്‍ രാജി ആവശ്യപ്പെട്ട ചരിത്രമുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ധാര്‍മികമായി ഇനി എന്ത് ചെയ്യണമെന്ന് മാണി സി. കാപ്പന്‍ തന്നെയാണ് തീരുമാനിക്കേണ്ടതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ തോതിലുള്ള ജിഎസ്ടി തട്ടിപ്പും നികുതി വെട്ടിപ്പുമാണ് നടന്നിട്ടുള്ളതെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.