Image

ഡാളസിലെ മൂവി തിയറ്ററിലുണ്ടായ തീപിടിത്തത്തില്‍ നാശനഷ്ടങ്ങള്‍

പി പി ചെറിയാന്‍ Published on 02 September, 2026
ഡാളസിലെ മൂവി തിയറ്ററിലുണ്ടായ തീപിടിത്തത്തില്‍ നാശനഷ്ടങ്ങള്‍

ഡാളസ് : ഡാളസിലെ യു.എസ്-75 നും ഡബ്ല്യു. സ്പ്രിംഗ് വാലി റോഡിനും സമീപമുള്ള 'സ്റ്റുഡിയോ മൂവി ഗ്രിഡ്'  (Studio Movie Grill) തിയറ്ററിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടങ്ങള്‍. ആഗസ്‌റ് 31 തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം

ഇരുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പുകയും തീയും ഉയരുന്നത് കണ്ട് ഡാളസ്  ഫയര്‍-റെസ്‌ക്യൂ സേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്‌നിശമന സേന എത്തുന്നതിന് മുന്‍പ് തന്നെ ജീവനക്കാരും ഉപഭോക്താക്കളും കെട്ടിടത്തില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കപ്പെട്ടിരുന്നു.

കെട്ടിടത്തിന്റെ പ്രധാന ലോബിക്ക് മാത്രമാണ് തീപിടിത്തത്തില്‍ ആന്തരികമായി നാശനഷ്ടം സംഭവിച്ചിട്ടുള്ളതെന്നും, തിയറ്ററുകള്‍ സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വൈകിട്ട് 4:33-ഓടെ ഫയര്‍ഫോഴ്‌സ് തീ പൂര്‍ണ്ണമായും അണച്ചു. വൈദ്യുത ഉപകരണങ്ങളിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എപ്പോഴാണ് തിയറ്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുകയെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക